
തിരുവനന്തപുരം:കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൽ കുട്ടികളുടെ ആശയസംവാദങ്ങൾക്കും കലാപ്രകടനങ്ങൾക്കുമായി ഇത്തവണ സ്റ്റുഡന്റ്സ് കോർണർ ഒരുക്കും. ജനുവരി 7 മുതൽ 13 വരെയുള്ള എല്ലാ ദിവസങ്ങളിലും പ്രമുഖരായ വ്യക്തികൾ കുട്ടികളുമായി സംവദിക്കും. സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ, കെ.വി. മനോജ്കുമാർ, അർജുൻ പാണ്ഡ്യൻ, എം.ജി.രാജമാണിക്യം,ഡോ. കെ.വാസുകി തുടങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥർ, നേവിയുടെ ലെഫ്റ്റനന്റ്കമാൻഡേഴ്സ് ആയ ദിൽന.കെ, എ.രൂപിമ കലാമണ്ഡലം ബിന്ദുമാരാർ, കല്ല്യാണി ഗോപകുമാർ,ശ്രീജ പ്രിയദർശനൻ, മീനാക്ഷി, കെ.പി.ശശികുമാർ, അഖിൽ പി.ധർമ്മജൻ, മെന്റലിസ്റ്റ് അനന്തു, ബാബു അബ്രഹാം തുടങ്ങിയ സാഹിത്യ സാമൂഹിക കലാരംഗങ്ങളിലെ പ്രമുഖർ സംവാദത്തിനെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |