
മറ്റത്തൂർ : മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസും ബി.ജെ.പിയും ഒത്തുകളിച്ചപ്പോൾ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ലഭിച്ചത് കോൺഗ്രസ് വിമതർക്ക്. പത്തംഗങ്ങളുള്ള എൽ.ഡി.എഫ് ഭരണത്തിന് പുറത്തായി. കോൺഗ്രസ് വിമത ടെസി ജോസ് പ്രസിഡന്റായി. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച നൂർജഹാൻ വൈസ് പ്രസിഡന്റായി. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് എട്ടംഗങ്ങളും കോൺഗ്രസ് വിട്ടത്.
എൽ.ഡി.എഫ് 10, യു.ഡി.എഫ് 8, ബി.ജെ.പി 4, കോൺഗ്രസ് വിമതർ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചത് കോൺഗ്രസ് വിമത ടെസി ജോസായിരുന്നു. രാജിവച്ച എട്ടംഗങ്ങളും, നാല് ബി.ജെ.പി അംഗങ്ങളും ടെസിക്ക് വോട്ടു ചെയ്തു. കോൺഗ്രസ് വിമതൻ കെ.ആർ.ഔസേഫിനെയാണ് എൽ.ഡി.എഫ് പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കിയത്. ഔസേഫിന് എട്ട് വോട്ടും, ടെസി ജോസിന് 11 വോട്ടും ലഭിച്ചു. ബി.ജെ.പിയുടെ ഒരു വോട്ട് അസാധുവായി. നൂർജഹാനും പതിനൊന്ന് വോട്ടാണ് ലഭിച്ചത്.
മിനിമോൾ, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, ലിന്റോ പള്ളിപ്പറമ്പൻ, സിജി രാജേഷ്, സിബി പൗലോസ്, നൂർജഹാൻ നവാസ് എന്നിവരാണ് കോൺഗ്രസ് വിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |