
തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ 2025-26 അധ്യയന വർഷത്തിന്റെ രണ്ടാം പകുതിയിലേക്ക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ അധ്യാപകരുടെ താത്ക്കാലിക ഒഴിവുകളുണ്ട്. ബി.ഇ/ ബി.ടെക് ബിരുദവും കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിലോ ഇൻഫർമേഷൻ ടെക്നോളജിയിലോ ഫസ്റ്റ് ക്ലാസോടുകൂടിയ ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്ല്യവുമാണ് വിദ്യാഭ്യാസ യോഗ്യത. ഉദ്യോഗാർഥികൾ ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം 31ന് രാവിലെ 9.30ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ ഹാജരാകണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ അവസരം
സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ വിവിധ പ്രോജക്ടുകളിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ നിയമനം നടത്തും. റിസർച്ച് അസിസ്റ്റന്റ് (മ്യൂസിയം), ഇലക്ട്രീഷ്യൻ-പ്ലംബർ- ത്രീഡി തീയേറ്റർ ഓപ്പറേറ്റർ, അസിസ്റ്റന്റ് അക്കൗണ്ട്‌സ് ക്ലാർക്ക്, ലൈബ്രറി അസിസ്റ്റന്റ്, ഡിസ്ട്രിക്ട് കോർഡിനേറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക്: www.keralabiodiversity.org.
കരാർ നിയമനം
സംസ്ഥാന സർക്കാർ കമ്പനിയായ കേരള വാലി ഇന്നവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷൻ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തികകൾ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, അപേക്ഷിക്കേണ്ട രീതി തുടങ്ങി മറ്റു വിശദാംശങ്ങൾ linkedin.com/posts/hvic-kerala-foundation എന്ന ലിങ്കിൽ ലഭിക്കും. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 6.
അഭിമുഖം
ധനുവച്ചപുരം ഗവ. ഐ.ടി.ഐയിൽ ടൂൾ ആൻഡ് ഡൈ മേക്കർ-1, മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണികസ് & അപ്ലയൻസസ്-1, മെഷിനിസ്റ്റ്-1, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്-1 എന്നീ ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് 29ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും ബന്ധപ്പെട്ട ട്രേഡിൽ എൻ.എ.സിയും ഒരു വർഷത്തെ പരിചയവും/ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ധനുവച്ചപുരം ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |