
വൈപ്പിൻ: കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് മുൻ ചെയർമാനും സി.പി.എം മുൻ സംസ്ഥാന കമ്മിറ്റിയംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായ കെ.എം. സുധാകരൻ (90) നിര്യാതനായി.
ചെത്തുതൊഴിലാളി ആയിരിക്കെ ചെത്തുതൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളിലൂടെയാണ് ട്രേഡ് യൂണിയൻ രംഗത്തേക്ക് വന്നത്. സംസ്ഥാന ചെത്തു തൊഴിലാളി ഫെഡറേഷന്റെയും മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന്റെയും ജനറൽ സെക്രട്ടറിയായും സി.ഐ.ടി.യു സംസ്ഥാന ട്രഷററായും ദീർഘനാൾ പ്രവർത്തിച്ചിട്ടുണ്ട്.
പറവൂർ തോന്നിയകാവിൽ മകൾ ജയശ്രീക്കൊപ്പമായിരുന്നു താമസം. നായരമ്പലം കളവംപാറ വീട്ടുവളപ്പിൽ സംസ്കാരം നടത്തി.
ഭാര്യ: പരേതയായ ജെ. പ്രഭാവതി ( റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: ജയൻ (റിട്ട. സൂപ്രണ്ട്, കേരളവർമ കോളേജ്, തൃശൂർ), ജയശ്രീ (സെക്രട്ടറി, പറവൂർ സഹകരണ ബാങ്ക് ), ജയരാജ് (നെസ്റ്റ്, കാക്കനാട്), ജയ്‌സി (സെക്രട്ടറി, വടക്കേക്കര സഹകരണ ബാങ്ക് ). മരുമക്കൾ: മീര (റിട്ട. ഗവ. സെർവന്റ്‌സ് കോ ഓപ്പററ്റീവ് സൊസൈറ്റി, എറണാകുളം), പരേതനായ അനിൽ, പരേതയായ സ്വപ്ന (ദേശാഭിമാനി, കൊച്ചി), ദിലീപ് (ബിസിനസ്).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |