
ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്ക് ഭോപാൽ എൽ.എൻ.സി.ടി യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഡിസംബർ 20ന് ഔദ്യോഗിക പ്രഖ്യാപനം യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നടന്നെങ്കിലും ചടങ്ങിൽ പങ്കെടുക്കാൻ സ്വാമിക്ക് കഴിയാത്തതിനാലാണ് യൂണിവേഴ്സിറ്റി ചാൻസിലർ ജയ് നാരായ്ൻ ചോക്സേയും മറ്റ് അംഗങ്ങളും ശിവഗിരിമഠത്തിലെത്തി ഡോക്ടറേറ്റ് കൈമാറിയത്. ലോകസമാധാനത്തിനും മതസമന്വയത്തിനും ഭാരതീയ വേദാന്ത ദർശനത്തിനും യോഗക്കുമുള്ള സമഗ്രസംഭാവനകളെ ആസ്പദമാക്കി ഭാരതീയ സംസ്കാരത്തിന് നൽകിയ സംഭാവനകളെ പരിഗണിച്ചും സ്വാമിയിലെ ഗവേഷകനെയും ചരിത്രകാരനെയും വിലയിരുത്തിയുമാണ് ഡോക്ടറേറ്റ് നിശ്ചയിച്ചതെന്ന് ചോക്സേ പറഞ്ഞു. അറുപതോളം ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലുമായി സ്വാമി രചിച്ചിട്ടുണ്ട്. ഇവയിൽ മിക്കവയും ഗവേഷണ പ്രബന്ധങ്ങളാണ്. പതിനായിരത്തിലേറെ ഗുരുധർമ്മപ്രബോധനങ്ങൾ ഭാരതത്തിനകത്തും പുറത്തുമായി സ്വാമി നടത്തി.
സ്വാമി അസംഗാനന്ദഗിരി,സ്വാമി വീരേശ്വരാനന്ദ,സ്വാമി ഹംസതീർത്ഥ,സ്വാമി ധർമ്മവ്രതൻ,കൾച്ചൂരി മഹാസഭ ദേശീയ ജനറൽ സെക്രട്ടറി (അഡ്മിൻ) അഡ്വ. എം.എൽ. റായ്,കൾച്ചൂരി മഹാസഭ (ഭോപ്പാൽ) ചീഫ് അഡ്വൈസർ അഡ്വ. ശങ്കർലാൽറായ്,സംസ്ഥാന പ്രസിഡന്റ് (കേരള) എസ്. സുവർണകുമാർ,ഡോ. സനൽകുമാർ ടി,കൾച്ചൂരി മഹാസഭ (ഹൈദ്രാബാദ്) ജനറൽ സെക്രട്ടറി രാജേന്ദ്രബാബു,ജി.ഡി.പി.എസ് രജിസ്ട്രാർ കെ.ടി സുകുമാരൻ,പി.ആർ.ഒ ഡോ. ടി. സനൽകുമാർ,ഡോ. എം. ജയരാജു, അഡ്വ. കെ.ആർ. അനിൽകുമാർ,രാജേഷ് സഹദേവൻ,അഡ്വ. സുബിത്ത് എസ്.ദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |