
തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജന്മമെടുത്ത ദിവസം തന്നെ ഭൂജാതനായ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുതിർന്ന നേതാവുമായ എ.കെ. ആന്റണിക്ക് പിറന്നാൾ ആശംസ നേർന്ന് കോൺഗ്രസ് ദേശീയ നേതൃത്വം. കോൺഗ്രസിന്റെ 141-ാമത് സ്ഥാപക ദിനാഘോഷത്തിന് പതാക ഉയർത്തിയ ശേഷം കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ നേതാക്കൾ ആന്റണിയുടെ 85-ാം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചു. കേക്ക് മുറിക്കിടെ എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ,മുൻ എ.ഐ.സി.സി പ്രസിഡന്റ് സോണിയാ ഗാന്ധി ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിഎന്നിവരുടെ പിറന്നാൾ ആശസംസ ഫോണിലൂടെയാണ് എത്തി.കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി,മുൻ കെ,പി.സി.സി അദ്ധ്യക്ഷൻ വി.എം.സുധീരൻ,കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ്,എം.വിൻസെന്റ് എം.എൽ.എ,കോൺഗ്രസ് നേതാക്കളായ പാലോട് രവി,നെയ്യാറ്റിൻകര സനൽ,ചെറിയാൻഫിലിപ്പ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |