
വീട്ടിൽ സന്തോഷവും സമൃദ്ധിയും പോസിറ്റീവ് എനർജിയും നിലനിൽക്കാൻ വാസ്തുശാസ്ത്രത്തിലെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. വാസ്തു നോക്കി കാര്യങ്ങൾ ചെയ്യുന്നതാണ് എപ്പോഴും നല്ലത്. പ്രത്യേകിച്ച് വീടിന്റെ പ്രധാന വാതിലിന്റെ കാര്യത്തിൽ. കാരണം ഇത് ലക്ഷ്മീ ദേവിയുടെ വരവിനെ സ്വാധീനിക്കുന്നു.
പ്രധാന കവാടം എല്ലായ്പ്പോഴും വടക്ക്, വടക്ക് കിഴക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിവിടങ്ങളിൽ ആയിരിക്കണം. തെക്ക്, തെക്ക് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് എന്നീ ദിശകളിലേക്കുള്ള പ്രധാന വാതിലുകൾ ഒരിക്കലും നല്ലതല്ല. അതുപോലെ വാസ്തുഅനുസരിച്ച് ചില കാര്യങ്ങൾ പ്രധാന വാതിലിന് മുന്നിൽ വയ്ക്കാൻ പാടില്ല. അവ എന്തൊക്കെയാണെന്ന് നോക്കാം.
പ്രധാനവാതിലിന് മുന്നിൽ മണ്ണോ മാലിന്യമോ കൂട്ടിയിടാൻ പാടില്ലെന്നാണ് വാസ്തുവിൽ പറയുന്നത്. ഇത് നെഗറ്റീവ് എനർജി വ്യാപിപ്പിക്കുന്നുവെന്നാണ് വിശ്വാസം. ഇതിലൂടെ വീട്ടിലുള്ളവർക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകാം. അതുപോലെ പ്രധാനവാതിലിന് മുന്നിൽ പടികൾ സ്ഥാപിക്കുന്നത് ദോഷമാണെന്നാണ് പറയുന്നത്.
ഇത് കുടുംബ പുരോഗതിയിൽ തടസം സൃഷ്ടിക്കുകയും സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു. പ്രധാനവാതിലിന് മുന്നിൽ വലിയ മരങ്ങളോ ഇടതൂർന്ന ചെടികളോ വയ്ക്കാൻ പാടില്ല. ഇത് വീടിന്റെ പുരോഗതി തടസപ്പെടുത്തു.കൂടാതെ പ്രധാന വാതിലിന് സമീപം ഒരിക്കലും ഇരുട്ട് നിറയാൻ പാടില്ല എന്നത് വാസ്തുവിൽ പ്രധാനമാണ്. വെളിച്ചം കുറവുള്ള ഭാഗത്താണെങ്കിൽ പ്രകാശത്തിനായി ലൈറ്റ് തെളിയിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |