SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.43 PM IST

ജനനായകൻ ട്രെയിലർ പുതുവത്സര തലേന്ന്, ദളപതി വിളയാട്ടം രാവിലെ 6ലേക്ക് മാറ്റി

Increase Font Size Decrease Font Size Print Page
ss

തമിഴകത്തിന്റെ ദളപതി വിജയ് നായകനാകുന്ന ജനനായകന്റെ ട്രെയിലർ നാളെ റിലീസ് ചെയ്യും. ജനുവരി 1 ന് പുതുവത്സര പുലരിയിൽ ലോകമെമ്പാടും ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് റിസർവേഷൻ ആരംഭിക്കും. ജനുവരി 9 ന് റിലീസ് ചെയ്യുന്ന ജന നായകന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ഏറ്റവുമാദ്യം തുടങ്ങുന്നത് കേരളത്തിലാണ്.പുലർച്ചെ 6 ന് ആണ് റിലീസ് ദിവസം ആദ്യ പ്രദർശനം ആരംഭിക്കുന്നത്.

നേരത്തേ പുലർച്ചെ 4ന് ആദ്യ പ്രദർശനം നടത്താനായിരുന്നു തീരുമാനം. എന്നാൽ സമയ മാറ്റം കൊണ്ടുണ്ടായ ബുദ്ധിമുട്ടുകൾ ആരാധകർ ക്ഷമിക്കണെന്ന് കേരളത്തിലെ വിതരണക്കാരായ എസ്. എസ്. ആർ എന്റർടെയ്ൻമെന്റ്സ് അഭ്യർത്ഥിച്ചു. തമിഴ് നാട്ടിൽ ആദ്യ ദിവസത്തെ ആദ്യ പ്രദർശനം രാവിലെ 9 നും ബംഗളൂരുവിൽ രാവിലെ 6.15 നും വിദേശത്ത് രാവിലെ 8 നും ആരംഭിക്കുമെന്നാണ് വിവരം.എച്ച്. വിനോദ് രചനയും സംവിധാനവും നിർവഹിക്കുന്ന ജന നായകനിൽ പൂജ ഹെഗ്ഡെ ആണ് നായിക, കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ.നാരായണ നിർമ്മിക്കുന്ന ചിത്രത്തിൽ ബോബി ഡിയോൾ, മമിത ബൈജു, നരേൻ, പ്രിയ മണി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. അനിരുദ്ധിന്റേതാണ് സംഗീതം. ജഗദീഷ് പളനി സാമി, ലോഹിത് . എൻ.കെ എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. സത്യൻ സൂര്യനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അനൽ അരശാണ് ആക്ഷൻ കൊറിയോഗ്രാഫർ. പി.ആർ.ഒ പ്രതീഷ് ശേഖർ.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY