
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് ഏറെ നിർണായകമാകുന്ന ജലത്തിനടിയിലെ ആർ.ഒ.വി (റിമോട്ടിലി ഓപ്പറേറ്റഡ് വെഹിക്കിൾ) പരിശോധന പൂർത്തിയായി. അണക്കെട്ട് സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട വിവരങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയതെന്നാണ് വിവരം. ഇത് സി.എസ്.എം.ആർ.എസിലെ സാങ്കേതിക വിദഗ്ദ്ധർ വിശദമായി വിലയിരുത്തി ഏഴംഗ ഉന്നതാധികാര സമിതിക്ക് സമർപ്പിക്കും.
ഈ മാസം 23നാണ് വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ അണക്കെട്ടിൽ പരിശോധന ആരംഭിച്ചത്. ഡൽഹിയിലെ സെൻട്രൽ സോയിൽ മെറ്റീരിയൽ റിസർച്ച് സ്റ്റേഷനിലെ (സി.എസ്.എം.ആർ.എസ്) വിദഗ്ദ്ധരായ പി.സെന്തിൽ, വിജയ്, ഡോ.ജാലേ ലിങ്ക സ്വാമി, ദീപക് കുമാർ ശർമ്മ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ആറുദിവസങ്ങൾ നീണ്ട പരിശോധന വിലയിരുത്താൻ കേരളത്തിലെയും തമിഴ്നാട്ടിലെയും സാങ്കേതിക വിദഗ്ദ്ധരും എത്തിയിരുന്നു. തമിഴ്നാടിന്റെ ബോട്ടിലിരുന്നാണ് അണക്കെട്ടിലെ ജലത്തിനടിയിലേക്ക് ആർ.ഒ.വി താഴ്ത്തി പരിശോധനകൾ കമ്പ്യൂട്ടറിൽ പകർത്തിയതും ചിത്രങ്ങൾ ശേഖരിച്ചതും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |