
തിരുവനന്തപുരം: മെഡിസെപിന് 18% ജി.എസ്.ടി ഇൗടാക്കുന്നത് സർക്കാർ ഒഴിവാക്കിയേക്കും. നടപ്പായാൽ പ്രീമിയം കുറയും. ജനുവരി ഒന്നിന് തുടങ്ങുന്ന രണ്ടാംഘട്ട മെഡിസെപിന് ജി.എസ്.ടി ഉൾപ്പെടെ 810 രൂപയാണ് പ്രതിമാസ പ്രീമിയം. ജി.എസ്.ടി ഒഴിവാക്കിയാൽ ഇത് 700 രൂപയായി കുറയ്ക്കാനാകും.
ഒരുവർഷത്തെ മെഡിസെപ് പ്രീമിയമായി പെൻഷൻകാരിലും ജീവനക്കാരിലും നിന്ന് ഈടാക്കാൻ പോകുന്നത് 8,327രൂപയാണ്. 18%ജി.എസ്.ടിയും ചേരുമ്പോൾ 9,719രൂപയാകും. പ്രതിമാസം കണക്കാക്കുമ്പോൾ 810രൂപ വരും.
വ്യക്തിഗത മെഡിക്കൽ ഇൻഷ്വറൻസിന്റെ ജി.എസ്.ടി കേന്ദ്രസർക്കാർ ഇളവ് ചെയ്തിരുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നൽകുന്ന പ്രീമിയത്തിനും ജി.എസ്.ടി ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഗ്രൂപ്പ് ഇൻഷ്വറൻസിന് ജി.എസ്.ടി ഇളവില്ല. ഇത് കണക്കിലെടുത്താണ് സംസ്ഥാനം മെഡിസെപിന് ജി.എസ്.ടി ഇൗടാക്കാൻ തീരുമാനിച്ചത്. ഇതിനെതിരെ സർവ്വീസ് സംഘടനകളിൽ നിന്ന് ശക്തമായ എതിർപ്പുയർന്ന സാഹചര്യത്തിലാണ് ജി.എസ്.ടി ഇളവിന്റെ സാധ്യത ആരായുന്നത്. സംസ്ഥാന ജി.എസ്.ടിയുടെ അഡ്വാൻസ് റൂളിങ് അതോറിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. കരാർ ഏറ്റെടുത്ത ഒാറിയന്റൽ ഇൻഷ്വറൻസ് കമ്പനിയാണ് അപേക്ഷ നൽകേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |