
തിരുവനന്തപുരം : കേരളത്തിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുർവേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന്മന്ത്രി വീണാ ജോർജ് പറഞ്ഞു. 40 സ്ഥാപനങ്ങൾ ഗവേഷണവുമായി സഹകരിക്കാൻ ധാരണയായി. സംസ്ഥാനത്തെ എല്ലാ സയൻസ് ആന്റ് ടെക്‌നോളജി സ്ഥാപനങ്ങളും ഗവേഷണ കേന്ദ്രവുമായി സഹകരിക്കും. ജനുവരിയിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ പ്രീ-ലോഞ്ച് ദേശീയ ഗവേഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കെ.കെ. ശൈലജ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |