
ഒരു പ്രായം കഴിഞ്ഞാൽ മനുഷ്യർക്ക് സ്വാഭാവികമായി ഉണ്ടാകുന്ന പ്രശ്‌നമാണ് നര. ചിലർക്ക് ഇഷ്‌ടമാണെങ്കിലും മറ്റുചിലർക്ക് നരച്ച മുടി ഒട്ടും ഇഷ്‌ടമല്ല. ഇത്തരക്കാർ സാധാരണയായി കെമിക്കൽ ഡൈകൾ ഉപയോഗിക്കാറാണ് പതിവ്. പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കാൻ സമയമില്ല എന്നതാണ് ഇതിന്റെ കാരണമായി എല്ലാവരും പറയുന്നത്. എന്നാൽ, ഇനി ആ പരാതി വേണ്ട. വെറും 30 സെക്കന്റിൽ നര മാറ്റാം. അതും ഒരു തരി പോലും കെമിക്കൽ ഇല്ലാതെ. ഈ ഇൻസ്റ്റന്റ് ഡൈ തയ്യാറാക്കുന്നത് എങ്ങനെയെന്നറിയാം.
ആവശ്യമായ സാധനങ്ങൾ
കടുക് - 1 കപ്പ്
നെല്ലിക്കപ്പൊടി - 3 ടേബിൾസ്‌പൂൺ
വെളിച്ചെണ്ണ - 1 സ്‌പൂൺ
തയ്യാറാക്കുന്ന വിധം
ഇരുമ്പ് ചീനച്ചട്ടിയിൽ കടുകിട്ട് നന്നായി വറുത്തെടുക്കുക. ലോ ഫ്ലെയിമിൽ വേണം ചൂടാക്കാൻ. കരിഞ്ഞുപോകാൻ പാടില്ല. നല്ല കറുപ്പ് നിറമാകുന്നതുവരെ ചൂടാക്കണം. ശേഷം ഇതിനെ മറ്റൊരു പാത്രത്തിലാക്കി തണുക്കാൻ മാറ്റിവയ്‌ക്കുക. ഇരുമ്പ് ചീനച്ചട്ടിയിൽ നെല്ലിക്കപ്പൊടിയെടുത്ത് നന്നായി ചൂടാക്കി കറുപ്പ് നിറമാക്കുക. ശേഷം രണ്ട് ചേരുവയും തണുക്കുമ്പോൾ അതിനെ നനവില്ലാത്ത മിക്‌സിയുടെ ജാറിലേക്ക് മാറ്റി പൊടിച്ചെടുക്കുക. ഈ പൊടി നനവില്ലാത്ത ഗ്ലാസ് ബോട്ടിലിൽ അടച്ച് മാസങ്ങളോളം സൂക്ഷിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
അൽപ്പം പൊടി കയ്യിലെടുത്ത് നന്നായി തിരുമ്മി മുടിയിൽ നരയുള്ള ഭാഗത്ത് പുരട്ടുക. ഉടനടി മുടി കറുപ്പ് നിറമാകുന്നതാണ്. നല്ല രീതിയിൽ നരയുള്ളവർക്ക് ഇത് ഫലപ്രദമാകണമെന്നില്ല. അതിനാൽ പൊടിയിലേക്ക് വെളിച്ചെണ്ണ അല്ലെങ്കിൽ ആൽമണ്ട് ഓയിൽ അൽപ്പം ചേർത്ത് യോജിപ്പിച്ച് മുടിയുടെ ഉൾഭാഗത്തേക്ക് പുരട്ടുക. ഇൻസ്റ്റന്റ് ഡൈ ആയതിനാൽ തന്നെ ഇത് കഴുകി കളയേണ്ട കാര്യമില്ല. കറുപ്പ് നിറം രണ്ട് ദിവസം നിലനിൽക്കുന്നതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഈ മാർഗം ഉപയോഗിക്കുക. സമയമുള്ളവരാണെങ്കിൽ മാസങ്ങളോളം മുടി കറുപ്പാക്കി നിലനിർത്താൻ സഹായിക്കുന്ന മറ്റ് ഡൈകൾ പരീക്ഷിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |