
ഹിന്ദുമത ആചാരങ്ങളിലും വിശ്വാസങ്ങളിലും വെറ്റില ഏറെ ശുഭകരമാണെന്ന് കരുതപ്പെടുന്നു. ഹിന്ദുമത ആചാരപ്രകാരം ഒരു നല്ല കാര്യം ചെയ്യാൻ പോകുന്നതിന് മുമ്പ് മുതിർന്ന വ്യക്തികൾക്ക് വെറ്റിലയും പാക്കും നാണയവും ദക്ഷിണയായി നൽകുന്ന ചടങ്ങുണ്ട്. പ്രത്യേകിച്ച് വിവാഹ കർമങ്ങളിൽ ഈ പതിവ് ഇന്നും തുടരുന്നുണ്ട്. ഐശ്വര്യത്തിന്റെ പ്രതീകമായാണ് വെറ്റിലയെ കണക്കാക്കുന്നത്.
വെറ്റിലയുടെ അഗ്രഭാഗത്ത് ലക്ഷ്‌മിദേവിയും മദ്ധ്യഭാഗത്ത് സരസ്വതിയും ഉള്ളിൽ വിഷ്‌ണുവും പുറത്ത് ചന്ദ്രനും കോണിൽ ശിവനും ബ്രഹ്മാവും വസിക്കുന്നു എന്നാണ് വിശ്വാസം. വെറ്റിലയുടെ ഞരമ്പുകൾ ചേരുന്ന ഭാഗത്ത് ജ്യേഷ്‌ഠഭഗവതിയും ഇടതുഭാഗത്ത് ഭൂമീദേവിയും ഉപരിഭാഗത്ത് ഇന്ദ്രനും ആദിത്യനും സ്ഥിതി ചെയ്യുന്നു. ത്രിമൂര്‍ത്തീസ്വരൂപവും ലക്ഷ്‌മീ പ്രതീകവുമാണ് വെറ്റില. അതിനാൽ, വെറ്റിലയ്‌ക്ക് വളരെയേറെ പ്രാധാന്യമുണ്ട്.
അതിനാൽ സാമ്പത്തിക പ്രശ്നങ്ങൾ, ഭയം എന്നിവ അകറ്റാനും വെറ്റില നല്ലതാണ്. അതിനായി വെറ്റില എങ്ങനെ ഉപയോഗിക്കണമെന്ന് നോക്കാം. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ഒരു വെറ്റിലയിൽ അൽപം മഞ്ഞളും അരിയും ചേർത്ത് ലക്ഷ്മീദേവിക്ക് സമർപ്പിക്കുക. ഇത് ധനതടസങ്ങൾ കുറയ്ക്കുമെന്നാണ് വിശ്വാസം. മനസിൽ ഉത്കണ്ഠ, ഭയം എന്നിവ ഉള്ളവർ രാവിലെ ദെെവത്തെ പ്രാർത്ഥിച്ച് വെറ്റില കെെയിലെടുത്ത് ധ്യാനിക്കുന്നത് മനസിന് ശാന്തി നൽകുന്നു. ശനിയാഴ്ച ദിവസം വെെകുന്നേരങ്ങളിൽ വീട്ടിലെ പ്രധാന ദേവതയ്ക്ക് മുന്നിൽ വെറ്റില വച്ച് പ്രാർത്ഥിക്കുന്നത് ദോഷങ്ങളും നെഗറ്റീവ് ഊർജങ്ങളും അകറ്റാൻ സഹായിക്കുമെന്നാണ് വിശ്വാസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |