
റോക്കിംഗ് സ്റ്റാർ യഷ് നായകനാകുന്ന ടോക്സിക്കിൽ ‘എലിസബത്ത്’ എന്ന കഥാപാത്രമായി ഹുമ ഖുറേഷിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. എല്ലായ്പ്പോഴും പ്രതീക്ഷകൾ മറികടക്കുന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ ഹുമയുടെ ഈ പ്രവേശം ‘ടോക്സിക്’ എന്ന ഇരുണ്ട ലോകത്ത് രഹസ്യവും ആകർഷണവും ശാന്തമായ ഭീഷണിയും നിറഞ്ഞ കഥാപാത്രത്തെ സൂചിപ്പിക്കുന്നു.
ദീർഘകാലം ഓർമ്മയിൽ നിലനിൽക്കുന്ന പ്രകടനമായിരിക്കും ഇതെന്ന സൂചനയാണ് ക്യാരക്ടർ പോസ്റ്റർ നൽകുന്നത്. വിന്റേജ് കറുത്ത കാറിനരികെ, ഓഫ്-ഷോൾഡർ കറുത്ത വേഷത്തിൽ, പഴയകാല ഗ്ലാമറിന്റെ ഭംഗിയോടെ ഹുമ നിൽക്കുന്നു. ഗാഥിക് അന്തരീക്ഷവും മങ്ങിയ നിറഭാവവും അവളുടെ സാന്നിദ്ധ്യത്തിന് ഒരു ഭീതിജനകമായ തീവ്രത നൽകുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത വേഷത്തിൽ, ശാന്തവും സുന്ദരവുമായി തോന്നുമ്പോഴും ഉള്ളിൽ ഒളിപ്പിച്ചിരിക്കുന്ന ഇരുണ്ട ശക്തിയാണ് ഹുമ അവതരിപ്പിക്കുന്ന എലിസബത്തിൽ പ്രതിഫലിക്കുന്നത്. കെ .ജി. എഫ് ചാപ്റ്റർ 2 വഴി ബോക്സ് ഓഫീസിന്റെ ചരിത്രം പുനർലിഖിതമാക്കിയതിന് നാല് വർഷങ്ങൾക്ക് ശേഷം, യഷ് വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്ന ‘ടോക്സിക്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്നു.
യഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച ‘ടോക്സിക്’ കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചതാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് ഡബ് ചെയ്യും. രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. വെങ്കട് കെ. നാരായണയും യഷും ചേർന്ന് കെ .വി . എൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറിൽ നിർമ്മിക്കുന്ന ചിത്രം മാർച്ച് 19ന് റിലീസ് ചെയ്യും.പി .ആർ. ഒ പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |