
കോഴിക്കോട്: പോക്സോ കേസ് പ്രതിയ്ക്ക് 20 വർഷം തടവും 40,000 രൂപ പിഴയും വിധിച്ച് കോഴിക്കോട് അതിവേഗ പോക്സോ കോടതി. തൃശൂർ വടക്കേകാട് പുത്തൻപുരക്കൽ വീട്ടിൽ ബഷീർ അഹമ്മദിനെയാണ് (66) ശിക്ഷിച്ചത്.
2022 ആഗസ്റ്റിൽ പതിനാലുകാരി വിദ്യാർത്ഥിനിയെ ബന്ധുകൂടിയായ പ്രതി ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിലും തൃശൂരിലെ പ്രതിയുടെ വീട്ടിലും വച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ചേവായൂർ പൊലീസ് കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചു. ഇൻസ്പെക്ടറായിരുന്ന ആഗേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീരാഗ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |