SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.20 PM IST

പുതുവർഷത്തിൽ അടിമുടി മാറും സാമ്പത്തിക രംഗം

Increase Font Size Decrease Font Size Print Page
india

കൊച്ചി: ജന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് ധനകാര്യ, റെഗുലേറ്ററി, നയ മേഖലകളിൽ പുതുവർഷത്തിൽ നടപ്പിലാകുന്നത്. ബാങ്കിംഗ്, ശമ്പളം, നികുതി, കാർഷിക സഹായങ്ങൾ, കുടുംബ ബഡ്‌ജറ്റ് എന്നിവയെ ബാധിക്കുന്ന നയങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിലാകും. അതിവേഗത്തിലുള്ള ക്രെഡിറ്റ് സ്കോർ അപ്പ്‌ഡേറ്റ് മുതൽ നികുതിദായകരു‌ടെ നിയമപാലന ബാദ്ധ്യതകളിൽ വരെ മാറ്റങ്ങളുണ്ടാകും.

ഏപ്രിൽ ഒന്ന് മുതൽ ആറ് പതിറ്റാണ്ടായി നിലനിൽക്കുന്ന ആദായ നികുതി ആക്‌‌ടിന് പകരം ഇൻകം ടാക്സ് ആക്‌ട് 2025 നടപ്പിലാകും. പുതിയ ബഡ്‌ജറ്റ് അനുസരിച്ച് 12.75 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായ നികുതി ബാദ്ധ്യത പൂർണമായും ഒഴിവാകും. സ്വർണത്തോടൊപ്പം വെള്ളി ആഭരണങ്ങളും ബാങ്കുകളിൽ പണയം വെയ്ക്കാൻ ഏപ്രിൽ ഒന്ന് മുതൽ ഉപഭോക്താക്കൾക്ക് അവസരം ലഭിക്കും.

ജി.ഡി.പി അടിസ്ഥാന വർഷം മാറുന്നു

നാണയപ്പെരുപ്പം, ജി.ഡി.പി, വ്യാവസായിക ഉത്പാദനം എന്നിവ കണക്കാക്കുന്ന സൂചികകളുടെ അടിസ്ഥാന വർഷം 2026 മുതൽ മാറുകയാണ്. ഇനി മുതൽ 2022-23 സാമ്പത്തിക വർഷം അടിസ്ഥാനമാക്കിയാകും സൂചികകൾ നിശ്ചയിക്കുക.

ബാങ്കിംഗ്

ക്രെഡിറ്റ് റിപ്പോർട്ടിംഗിലാണ് വലിയ മാറ്റങ്ങളുണ്ടാകുന്നത്. നിലവിൽ 15 ദിവസത്തിൽ പുതുക്കുന്ന ഉപഭോക്തൃ വിവരങ്ങൾ ഇനി ഓരോ ആഴ്ചയിലും അവലോകനം നടത്താനാണ് ക്രെഡിറ്റ് ബ്യൂറോകൾ തീരുമാനിച്ചിട്ടുള്ളത്. ഇതോടെ പ്രതിമാസ തിരിച്ചടവുകളിൽ വരുത്തുന്ന വീഴ്ച അതിവേഗം ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്കോറിൽ ബാധിക്കും. വായ്പ എടുക്കുന്നതിനെയും പലിശ ബാദ്ധ്യതയെയും നേരിട്ട് ബാധിക്കുന്നതാണ് ക്രെഡിറ്റ് സ്കോറിലെ അവലോകനം.

പലിശ കുറയും

എസ്.ബി.ഐ, പഞ്ചാബ് നാഷണൽ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയ ബാങ്കുകൾ വായ്പകളുടെ പലിശ കുറച്ചിരുന്നു. ജനുവരി ഒന്ന് മുതൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശയും കുറയും. എസ്.എം.ഇ സംരംഭങ്ങൾക്കുള്ള വായ്പയുടെ മേൽ ഈടാക്കുന്ന പ്രീ പെയ്‌മെന്റ് ചാർജുകൾ ഇന്ന് മുതൽ ഒഴിവാകും. പ്രാഥമിക, അർബൻ സഹകരണ ബാങ്ക്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കും ചട്ടം ബാധകമാണ്. മുൻകൂർ വായ്പ അടച്ച് തീർക്കുമ്പോൾ ഈടാക്കുന്ന ചാർജാണിത്.

പാൻ, ആധാർ കാർഡുകളുടെ ബന്ധനം

ഇന്ന് മുതൽ പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കുന്ന നിയമങ്ങൾ കർശനമാകും. ബാങ്ക് സേവനങ്ങളും സർക്കാർ ഇടപാടുകൾക്കും ഇക്കാര്യം നിർബന്ധമാണ്. വീഴ്ച വരുത്തിയാൽ അക്കൗണ്ട് മരവിപ്പിക്കും. യു.പി.ഐ അടക്കമുള്ള ഡിജിറ്റൽ ഇടപാടുകളുടെ നിരീക്ഷണം ശക്തമാക്കും.

കാർഷിക സഹായത്തിന് അധിക രേഖകൾ

കർഷകർക്കുള്ള സഹായത്തിന് പുതിയ വർഷത്തിൽ അധിക രേഖകൾ ഹാജരാക്കണം.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY