കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുവാവ പെട്ടെന്ന് നിർത്താതെ കരയുന്നു; ഇതിന്റെ കാരണം തിരിച്ചറിയാതെ പോകരുത്
Thursday 01 January, 2026 | 1:36 PM
വീട്ടിൽ കുഞ്ഞുങ്ങൾ ഉള്ളവരെല്ലാം അതിശയിച്ചിട്ടുള്ള ഒരു കാര്യമുണ്ടാവും, നല്ലപോലെ ചിരിച്ചുകളിച്ചിരിക്കുന്ന കുഞ്ഞുവാവ പെട്ടെന്ന് കരയുന്നത്. കുഞ്ഞ് വിശന്നിട്ട് കരയുകയാണെന്നും പാലുകൊടുക്കൂ എന്നുമായിരിക്കും മിക്ക അമ്മമാരോടും ബന്ധുക്കൾ പറയുന്നത്. എന്നാൽ എല്ലാ കരച്ചിലും പാലിനുവേണ്ടി ആയിരിക്കുകയില്ല. അത് എന്താണെന്ന് തിരിച്ചറിയാം.
കുഞ്ഞുങ്ങളുടെ കരച്ചിലിലെ ഏറ്റവും സാധാരണമായ കാരണ വിശപ്പാണ്. കരച്ചിലിനിടെ വിരൽ നുണയുന്നതും പാല് കുടിക്കുംപോലെ നാവ് നുണയുന്നതും ഇതിന്റെ ലക്ഷണമാണ്. പാലുകൊടുത്താലുടനെ കരച്ചിൽ നിൽക്കുകയും ചെയ്യും.
ഉറക്കം ശരിയായില്ലെങ്കിലും കുഞ്ഞ് കരയും. തോളിൽ കിടത്തി മെല്ലെ തട്ടിയുറക്കാം. എടുത്തുകൊണ്ട് നടന്നാൽ കുഞ്ഞ് വേഗത്തിൽ ഉറങ്ങും.
മൂത്രമൊഴിച്ചോ മലവിസർജ്ജനം നടത്തിയോ കഴിഞ്ഞാലും കുഞ്ഞ് കരയും. എത്രയും വേഗം ഡയപ്പർ മാറ്റിയതിനുശേഷം വൃത്തിയാക്കിക്കൊടുത്താൽ കരച്ചിൽ നിൽക്കും.
പാലുകുടിച്ച് കഴിഞ്ഞ് ദഹനപ്രശ്നം വന്നാലും കുഞ്ഞ് കരയും. കുഞ്ഞിനെ തോളിലിട്ട് പതിയെ തട്ടുന്നത് വായു പോകാൻ സഹായിക്കും.
പല്ല് വരുന്നതിന്റെ അസ്വസ്ഥത കാരണവും കുഞ്ഞ് കരയാം. ഇങ്ങനെയുള്ള സമയത്ത് മോണ വൃത്തിയുള്ള കോട്ടൺകൊണ്ട് തടവികൊടുക്കാം. കടിക്കാനുള്ള ടീത്തർ എന്ന കളിപ്പാട്ടവും നൽകാം.
പരിചിതമല്ലാത്ത സ്ഥലത്തും ആളുകളുടെയടുത്തും എത്തുമ്പോഴും കുഞ്ഞ് കരയാറുണ്ട്. ഈ അവസരത്തിൽ കുഞ്ഞിന് പരിചയമുള്ളവരെ ഏൽപ്പിക്കാം.
അസുഖം വന്നാലും കുഞ്ഞ് അതറിയിക്കുന്നത് കരച്ചിലിലൂടെയാണ്. എത്ര ആശ്വസിപ്പിച്ചിട്ടും നിർത്താതെ കരയുന്നതും ഉറക്കെ കരയുന്നതും രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഈ അവസരത്തിൽ ഡോക്‌ടറെ കാണിച്ച് പരിഹാരം തേടാം.
TAGS: KIDS, BABY, BABY CRYING
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
പി.എം. സ്കോളർഷിപ് മാതൂകയിൽ മുഖ്യമന്ത്രിയുടെ പേരിൽ 'സി.എം. കിഡ്സ് സ്കോളർഷിപ്പ്' പൊതുവിദ്യാലയങ്ങളിലെ നാല്, ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന എൽ.എസ്.എസ്,