
തിരുവനന്തപുരം:വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ മുഹമ്മദ് ഹനീഷിനേയും കെ.എസ്.ഇ.ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മിൻഹാജ് ആലത്തിനെയും അഡിഷണൽ ചീഫ് സെക്രട്ടറിമാരായി ഉയർത്തി. ഇരുവരും 1996 ബാച്ച് ഉദ്യോഗസ്ഥരാണ്.
കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയ സഞ്ജയ് എം.കൗളിനു പ്രിൻസിപ്പൽ സെക്രട്ടറിയായി സ്ഥാനക്കയറ്റംനൽകി. ഇദ്ദേഹം 2001ബാച്ച് ഉദ്യോഗസ്ഥനാണ്.
2010 ബാച്ച് ഐ.എ.എസ് ഓഫീസർമാരും നിലവിൽ സ്പെഷ്യൽ സെക്രട്ടറിമാരുമായ മൂന്ന് പേർക്ക് സെക്രട്ടറി ഗ്രേഡിലേക്ക് പ്രൊമോഷൻ നൽകി. തദ്ദേശവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായ ടി.വി.അനുപമ, കേന്ദ്രഡെപ്യൂട്ടേഷനിലുള്ള സ്പെഷ്യൽ സെക്രട്ടറിമുഹമ്മദ് വൈ.സഫിയുള്ള കെ.സഹകരണവകുപ്പ് സ്പെഷ്യൽസെക്രട്ടറി ഡോ.വീണ എൻ.മാധവൻ,എന്നിവർക്കാണ് സ്ഥാനക്കയറ്റം നൽകിയത്.
2013 ബാച്ചിലെ ഏഴ് ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റി. ഹരിത വി. കുമാർ, ടി.വി.സുഭാഷ്, എം. അഞ്ജന,ഷീബ ജോർജ്, എച്ച്. ദനേശൻ, ഡോ.നരസിംഹുഗരി ടി.എൽ. റെഡ്ഡി, ജാഫർ മാലിക് എന്നിവർക്കാണ് സ്ഥാനക്കയറ്റം. ഇതിൽ നരസിംഹുഗരിയും ടി.എൽ.റെഡ്ഡിയും ജാഫർ മാലിക്കും കേന്ദ്ര ഡെപ്യൂട്ടേ ഷനിലാണ്. എല്ലാവരെയും സെലക്ഷൻ ഗ്രേഡിൽ സ്‌പെഷ്യൽ സെക്രട്ടറി റാങ്കിലേക്കാണ് ഉയർത്തിയത്. വിദ്യാഭ്യാസവകുപ്പ് അഡിഷണൽ സെക്രട്ടറി അഞ്ജനയും ആരോഗ്യ വകുപ്പ് അഡിഷണൽ സെക്രട്ടറി ഷീബയും നിലവിലെ വകുപ്പുകളിൽ സ്‌പെഷ്യൽ സെക്രട്ടറിമാരാകും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ദിനേശൻ. ആ തസ്തിക സ്‌പെഷ്യൽ സെക്രട്ടറിക്ക് തുല്യമാക്കിയിട്ടുണ്ട്. സംസ്ഥാന സർവീസിലുള്ള മറ്റുള്ളവർ ഡയറക്ടർ തസ്തികയിലായതിനാൽ ഇപ്പോഴത്തെ സ്ഥാനക്കയറ്റത്തിനനുസരിച്ച് തസ്തികമാറ്റം ആവശ്യമില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |