
വാഷിംഗ്ടൺ: യു.എസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്ക് സിറ്റിയുടെ 112 -ാമത് മേയറായി ഇന്ത്യൻ വംശജൻ സൊഹ്‌റാൻ മംദാനി (34) ചുമതലയേറ്റു. നഗരത്തിലെ ആദ്യ മുസ്ലിം മേയറാണ് ഡെമോക്രാറ്റിക് നേതാവായ മംദാനി.
ഇന്നലെ പുതുവർഷത്തിന്റെ മണി മുഴങ്ങിയതിനു പിന്നാലെ ഓൾഡ് സിറ്റി ഹാൾ സബ്‌വേ സ്റ്റേഷനിൽ വിശുദ്ധ ഖുറാനിൽ തൊട്ടായിരുന്നു മംദാനിയുടെ സത്യപ്രതിജ്ഞ. ലോവർ മാൻഹട്ടനിലെ ന്യൂയോർക്ക് സിറ്റി ഹാളിൽ പിന്നീട് ഔദ്യോഗിക സത്യപ്രതിജ്ഞയും നടന്നു. (മേയറിന് രണ്ട് വട്ടം സത്യപ്രതിജ്ഞയുണ്ട്). യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത വിമർശകനായ മംദാനി നവംബറിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. വിഖ്യാത സംവിധായിക മീര നായരുടെ മകനാണ്. പിതാവ് മഹ്‌മൂദ് മംദാനി ഇന്ത്യൻ വേരുള്ള ഉഗാണ്ടൻ അക്കാഡമിക് വിദഗ്ദ്ധനാണ്. സിറിയൻ കലാകാരി റാമ ഡുവാജിയാണ് മംദാനിയുടെ ഭാര്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |