
വാഷിംഗ്‌ടൺ: ആദ്യമായി ഇന്ത്യൻ സ്‌നാക്കുകൾ കഴിച്ചതിനുശേഷമുള്ള വിദേശ യുവതിയുടെ പ്രതികരണം വൈറലാവുന്നു. യുഎസിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്ററായ ഹാലി പാരറ്റ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് വൈറലാവുന്നത്.'ഇന്ത്യയിൽ നിന്നുള്ള സ്‌നാക്കുകൾ ആദ്യമായി കഴിക്കുന്നു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ആദ്യം ഇന്ത്യയിലെ പ്രമുഖ ബിസ്‌കറ്റായ മിൽക്ക് ബികിസ് ആണ് ഹാലി കഴിക്കുന്നത്. ബിസ്‌കറ്റിന്റെ കവറിലെ പാലിന്റെ പടം കണ്ട് ബിസ്‌കറ്റ് പാലിൽ മുക്കിക്കഴിക്കുകയും ചെയ്തു. ഇത് അമേരിക്കയിലെ നില്ല വാഫറുമായി സാമ്യമുള്ളതാണെന്ന് പറഞ്ഞ യുവതി അതിന് പത്തിൽ 7.8 റേറ്റിംഗ് നൽകുകയും ചെയ്തു.
മാജിക് മസാല ലേയ്‌സ് ചിപ്‌സ് ആണ് ഹാലി തുടർന്ന് കഴിച്ചത്. ഇത് ഹാലിയുടെ ഏറ്റവും പ്രിയപ്പെട്ടതായി മാറുകയും ചെയ്തു. ലേയ്‌സ് ചിപ്‌സ് ഇതുവരെ കഴിച്ചതിൽ ഇത്രയും സ്‌പൈസിയായിട്ടുള്ളത് കഴിച്ചിട്ടില്ലെന്നും അവർ വെളിപ്പെടുത്തി. പത്തിൽ പത്ത് റേറ്റിംഗ് ആണ് ലേയ്‌സിന് ഹാലി നൽകിയത്. തുടർന്ന് കച്ചാ മാംഗോ ബൈറ്റ്‌സ്, നൈസ് ടൈം കുക്കീസ്, 50-50 ബിസ്‌കറ്റ്, മിൽക്ക് കാൻഡീസ് തുടങ്ങിയ ഇന്ത്യൻ സ്‌നാക്കുകളും ഹാലി പരീക്ഷിച്ചു. താൻ അടുത്തതായി ഏത് സ്‌നാക്ക് ആണ് പരീക്ഷിക്കേണ്ടതെന്ന് അഭിപ്രായമറിയിക്കാൻ ഇന്ത്യക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |