
കോട്ടയം : ക്രൈസ്തവ ആക്രമണങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. മതഭ്രാന്തന്മാരെ നിയന്ത്രിക്കാൻ ഭരണകർത്താക്കളാണ് ഉത്തരവാദപ്പെട്ടവരെന്ന് കോട്ടയം പനയമ്പാല സെന്റ് മേരീസ് പള്ളിയിൽ പെരുന്നാൾ സന്ദേശം നൽകവെ അദ്ദേഹം പറഞ്ഞു.
''വളരെ തെറ്റായ സമീപനത്തിൽ ആർ.എസ്.എസിന്റെ പോഷക സംഘടനകളായ ബജ്‌രംഗ്ദളും, വി.എച്ച്.പിയുമൊക്കെ ക്രിസ്ത്യാനികളെ ആക്രമിക്കുന്നത് മാദ്ധ്യമങ്ങളിൽ കണ്ടു. കന്യാസ്ത്രീകൾ കഴിഞ്ഞപ്പോൾ വൈദികരായി. പള്ളിയുടെ പുറത്തുള്ള ക്രിസ്‌മസ് ആഘോഷങ്ങൾക്ക് നേരെ ആക്രമണം അഴിച്ചു വിട്ടവർ അകത്ത് കയറാൻ അധികം
താമസമില്ല. ആരാധനയ്‌ക്ക് നേരെയുള്ള ആക്രമണം നമ്മൾ പ്രതീക്ഷിച്ചിരിക്കണം. അമേരിക്ക ഫോർ അമേരിക്കൻസ് എന്ന് പറയുന്ന ട്രംപിനെ പോലെ ഇന്ത്യ ഫോർ ഹിന്ദൂസ് എന്ന് പറയുന്ന ആർ.എസ്.എസിന്റെ ആപ്തവാക്യം ഇന്ത്യയിൽ ചെലവാകില്ല. അതിനു വേണ്ടി രക്തസാക്ഷികളാകുന്നതിന് ക്രിസ്ത്യാനികൾക്ക് ഒരു മടിയുമില്ല.ക്രിസ്തീയ മതമുണ്ടായത്
രക്തസാക്ഷിത്വത്തിലൂടെയാണ്- അദ്ദേഹം പറഞ്ഞു.
കാതോലിക്കാ ബാവയെ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ
അനുനയ നീക്കവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഓർത്തഡോക്സ് സഭാ ആസ്ഥാനത്തെത്തി കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. അര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സഭയുടെ ആശങ്കയും പങ്കു വച്ചെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |