
മലപ്പുറം: കരുളായിയിൽ 17കാരിയെ കാണാനില്ലെന്ന് പരാതി. കരുളായി വള്ളിക്കാടൻ വി കെ അസീബയെയാണ് ഇന്നലെ ഉച്ചമുതൽ കാണാതായത്. സംഭവത്തിൽ പൂക്കോട്ടുംപാടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പെൺകുട്ടി വിട് വിട്ട് ഇറങ്ങിയത്. വെള്ള ഷർട്ടും കറുത്ത ജീൻസ് പാന്റുമായിരുന്നു വേഷം. പെൺകുട്ടിക്ക് 151 സെന്റീമീറ്റർ ഉയരമുണ്ടെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |