SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.47 PM IST

കെമിക്കൽ ഡെെയ്ക്ക് വിട; അടുക്കളയിൽ തേങ്ങയുണ്ടോ? മിനിട്ടുകൾക്കുള്ളിൽ നരച്ചമുടി കറുപ്പിക്കാം

Increase Font Size Decrease Font Size Print Page
hair

ഈ കാലഘട്ടത്തിൽ നിരവധിപേർ നേരിടുന്ന സൗന്ദര്യ പ്രശ്നമാണ് അകാല നര. ഇത് മറയ്ക്കാൻ മാർക്കറ്റിൽ ലഭിക്കുന്ന കെമിക്കൽ ഡെെകളാണ് കൂടുതൽ പേരും ഉപയോഗിക്കുന്നത്. പക്ഷേ ഇത് ഒരു കുറച്ച് ദിവസത്തേക്ക് മാത്രമുള്ള പരിഹാരമാണ്. കൂടാതെ കെമിക്കൽ ഡെെ അമിതമായി ഉപയോഗിക്കുന്നത് മുടിക്ക് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്.

നര ഇരട്ടിയാകുകയും മുടിയുടെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുകയും ചെയ്യുന്നു. അകാല നര അകറ്റാൻ എപ്പോഴും പ്രകൃതിദത്തമായ രീതികൾ പരിക്ഷീക്കുന്നതാണ് നല്ലത്. വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ നര അകറ്റാം. പക്ഷേ ആ വിദ്യ പലർക്കും അറിയില്ലെന്നതാണ് സത്യം. തേങ്ങ ഉപയോഗിച്ച് എങ്ങനെ സിമ്പിളായി നര അകറ്റാമെന്ന് നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ

  1. തേങ്ങ
  2. കറിവേപ്പില
  3. കാപ്പിപ്പൊടി
  4. വെളിച്ചെണ്ണ അല്ലെങ്കിൽ വെള്ളം

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക. ഇതിലേക്ക് തേങ്ങ ചെറിയ കഷ്ണങ്ങളാക്കി ചേർത്ത് വറുക്കാം. അതിന്റെ നിറം മാറി വരുമ്പോൾ കുറച്ച് കറിവേപ്പില ചേർത്ത് വീണ്ടും വറുക്കുക. ഇവ നന്നായി വറുത്തെടുത്തതിന് ശേഷം അടുപ്പണച്ച് തണുക്കാൻ വയ്ക്കാം.

ഇനി ഇവ നന്നായി പൊടിച്ചെടുക്കാം. ഇതിലേക്ക് കാപ്പിപ്പൊടി കൂടി ചേർത്ത് വീണ്ടും പൊടിക്കുക. ഇത് ഒരു ബൗളിലേക്ക് മാറ്റിയ ശേഷം വെളിച്ചെണ്ണയോ വെള്ളമോ ഒഴിച്ച് കലക്കാം. ഇത് നരച്ച മുടിയിൽ പുരട്ടി 30 മിനിട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ചെയ്യുന്നതാണ് നല്ലത്.

TAGS: HAIR, TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY