
മലയാളികൾക്ക് പൊതുവെ ഇഷ്ടമുള്ള പ്രഭാതഭക്ഷണമാണ് ഉപ്പുമാവ്. ആഴ്ചയിൽ ഒരു തവണയെങ്കിലും ഉപ്പുമാവ് വീടുകളിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ സ്ഥിരം ശെെലിയിൽ നിന്ന് മാറി ഒരു വെറ്റെറ്റി ഉപ്പുമാവ് ട്രെെ ചെയ്താലോ? പറഞ്ഞുവരുന്നത് ബീറ്റ്റൂട്ട് ഉപ്പുമാവിനെക്കുറിച്ചാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഉപ്പുമാവ് ഉണ്ടാക്കാനും വളരെ എളുപ്പമാണ്.
ആവശ്യമായ സാധനങ്ങൾ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു കടായി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് വറ്റൽ മുളക്, കറിവേപ്പില എന്നിവയിട്ട് മൂപ്പിക്കണം. ശേഷം സവാള, തക്കാളി, പച്ചമുളക്, ബീറ്റ്റൂട്ട് എന്നിവ ഇട്ട് കുറച്ചുനേരം ഇളക്കി അടച്ചുവച്ച് വേവിക്കുക. ഇനി റവ അതിലേക്ക് ഇട്ട് കുറച്ച് നേരം വറുക്കണം. ശേഷം അതിലേക്ക് തിളച്ച വെള്ളം ആവശ്യത്തിന് ഒഴിച്ച് കൊടുക്കുക. പാകത്തിന് ഉപ്പും ഈ സമയത്ത് ചേർക്കാം. ഇനി നന്നായി യോജിപ്പിച്ച് അടച്ചുവച്ച് വേവിക്കുക. ഇതാ നല്ല കിടിലൻ ബീറ്റ്റൂട്ട് ഉപ്പുമാവ് റെഡി. ഇതിനൊപ്പം പയറോ പപ്പടമോ പഞ്ചസാരയോ ചേർത്ത് കഴിക്കാം. ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |