SignIn
Kerala Kaumudi Online
Friday, 15 May 2026 5.45 PM IST

വാദ്യകലയിൽ അരങ്ങേറി മകൾ; പുതിയ തുടക്കത്തിൽ സന്തോഷമെന്ന് നടി മേനക

menaka-revathi

വാദ്യകലയിൽ അരങ്ങേറ്റം കുറിച്ച് മലയാളികളുടെ ഇഷ്ട നടി മേനക സുരേഷിന്റെയും നിർമ്മാതാവ് ജി. സുരേഷ് കുമാറിന്റെയും മൂത്തമകൾ രേവതി സുരേഷ്. തിരുവനന്തപുരം ആറ്റുകാൽ ദേവീക്ഷേത്രത്തിലാണ് രേവതിയുടെ ചെണ്ട അരങ്ങേറ്റം നടന്നത്. മകളുടെ പുതിയ ചുവടുവയ്പ്പിൽ മേനക തന്നെയാണ് ഇൻസ്റ്റഗ്രാമിൽ സന്തോഷം പങ്കുവച്ചത്. നേരത്തെ നൃത്തവേദികളിലൂടെ പ്രേക്ഷകർക്ക് പരിചിതയായ രേവതിയുടെ പുതിയ തുടക്കം ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.


സഹോദരി കീർത്തി സുരേഷ് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങുമ്പോൾ, രേവതി തന്റെ കരിയർ തിരഞ്ഞെടുത്തത് ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കാനാണ്. വിഷ്വൽ ഇഫക്ട്സ് ആർട്ടിസ്റ്റ്, സംവിധായിക, നിർമ്മാതാവ് എന്നീ നിലകളിലും ഇതിനോടകം രേവതി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രിയദർശന്റെ സിനിമയിൽ സഹായിയായി പ്രവർത്തിച്ച രേവതി 'താങ്ക് യു' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് സംവിധാനരംഗത്തേക്ക് എത്തിയത്. പ്രശസ്ത നർത്തകി ഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ കീഴിലാണ് രേവതി നൃത്തം അഭ്യസിച്ചത്.

മരക്കാർ; അറബിക്കടലിന്റെ സിംഹം', 'വാശി', മോഹൻലാൽ ചിത്രം 'ബാറോസ്' തുടങ്ങിയ സിനിമകളിൽ സാങ്കേതിക വിഭാഗത്തിലും നിർമ്മാണത്തിലും സജീവ സാന്നിദ്ധ്യമായിരുന്നു. നിലവിൽ രേവതി കലാമന്ദിർ ഫിലിം അക്കാദമിയുടെ സജീവ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു. ആറ്റുകാൽ ക്ഷേത്രമുറ്റത്ത് ചെണ്ടക്കോലേന്തിയ രേവതിക്ക് സിനിമസാംസ്‌കാരിക രംഗത്തെ പ്രമുഖരും ആശംസകളറിയിച്ചു. മകളുടെ കലാപരമായ വളർച്ചയിൽ മേനക സുരേഷ് കുറിച്ച വാക്കുകൾ ആരാധകരും ഏറ്റെടുത്തു.

A post shared by Menaka Suresh (@menaka.suresh)


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MENAKA, REVATHY SURESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY