
നിവിൻ പോളി നായകനായി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ ആഗോളതലത്തിൽ 100 കോടി നേടി. ഇതാദ്യമായാണ് നിവിൻ പോളി ചിത്രം 100 കോടി ക്ളബിൽ ഇടം പിടിക്കുന്നത്. ക്രിസ് മസ് ദിനത്തിൽ റിലീസ് ചെയ്ത ചിത്രം അഞ്ചാം ദിനത്തിൽ 50 കോടിയും ആറാം ദിനത്തിൽ 60 കോടിയും നേടി. പഴയ നിവിൻ പോളിയെ സർവ്വം മായയിൽ കാണാൻ കഴിയുമെന്ന് പ്രേക്ഷകർ .ആറു വർഷത്തിനുശേഷം ആണ് നിവിൻ പോളി ചിത്രം ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുന്നത്.
ഫാന്റസി ഹൊറർ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രത്തിലൂടെ പത്താം തവണ നിവിനും അജു വർഗീസും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ജനാർദ്ദനൻ, രഘുനാഥ് പലേരി, മധുവാര്യർ, അൽത്താഫ് സലിം, റിയ ഷിബു , പ്രീതി മുകുന്ദൻ എന്നിവരാണ് മറ്റു താരങ്ങൾ. ഡെലുലൂ എന്ന കഥാപാത്രമായി എത്തിയ റിയ ഷിബുവിന്റെ മിന്നുന്ന പ്രകടനവും വിജയ തിളക്കത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. മാത്യു തോമസ് നായകനായ കപ്പ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച റിയ ഷിബുവിന്റെ രണ്ടാമത്തെ ചിത്രം ആണ് സർവ്വം മായ. വിനീത്, അൽഫോൻസ് പുത്രൻ, അൽത്താഫ് സലിം, മേതിൽ ദേവിക, ആനന്ദ് ഏകർഷി, പ്രിയ വാര്യർ തുടങ്ങി സർ പ്രൈസിംഗ് താരങ്ങളമുണ്ട്. ഫഹദ് ഫാസിൽ നായകനായ പാച്ചുവും അത്ഭുതവിളക്കിനുശേഷം അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഫയർ ഫ്ളെ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം ശരൺ വേലായുധൻ, സംഗീതം ജസ്റ്റിൻ പ്രഭാകരൻ, എഡിറ്റിംഗ് അഖിൽ സത്യൻ, രതിൻ രാധാകൃഷ്ണൻ .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |