
നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയെയും കുടുംബത്തെയും അറിയാത്തവർ ചുരുക്കമാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
സ്വിം സ്യൂട്ടിലുള്ള അഹാനയെ ചിത്രങ്ങളിൽ കാണാം. ശ്രീലങ്കൻ യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്കും ലെെക്കും കമന്റുമായി രംഗത്തെത്തുന്നത്. 'സൂപ്പർ',' ലവ്‌ലി ഔട്ട്ഫിറ്റ് അമ്മൂ', 'ഇതുപോലെയുള്ള ഡ്രസ്സ് ചേരുന്നുണ്ട്', - ഇങ്ങനെ പോകുന്നു കമന്റുകൾ.
'നാൻസി റാണി'യാണ് അഹാനയുടേതായി അവസാനമായി പുറത്തിറങ്ങിയ സിനിമ. 'ലോക'യിൽ അതിഥി വേഷത്തിൽ താരം പ്രത്യേക്ഷപ്പെട്ടിരുന്നു. കൂടാതെ അടുത്തിടെ ഓൺലൈൻ ക്ലോത്തിംഗ് ബ്രാൻഡ് അഹാനയും അമ്മ സിന്ധുവും സഹോദരിമായ ഇഷാനിയും ഹൻസികയും ചേർന്ന് ആരംഭിച്ചിരുന്നു. ഇതും വലിയ രീതിയിൽ വെെറലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |