SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.28 PM IST

കോർപ്പറേഷനിലേക്കുള്ള കേന്ദ്ര പദ്ധതികൾ നേടിയെടുത്ത് മുന്നോട്ട് പോകണം,​ മുഖ്യമന്ത്രിയെ കണ്ട് വി വി രാജേഷും ആശാനാഥും

Increase Font Size Decrease Font Size Print Page
vv-rajesh-

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി തിരുവനന്തപുരം മേയർ വി.വി.രാജേഷും ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥും. വി.വി. രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. കോർപ്പറേഷന്റെ മുന്നോട്ടുള്ള പ്രവർ‌ത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പിന്തുണ തേടിയതായി വി.വി. രാജേഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വികസന പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി പിന്തുണ വാഗ്ദാനം ചെയ്തെന്നും സംസ്ഥാന തലസ്ഥാനങ്ങളിലെ കോർപ്പറേഷനുകളിലേക്കുള്ള കേന്ദ്ര പദ്ധതികൾ പരമാവധി നേടിയെടുത്ത് മുന്നോട്ടു പോകണമെന്ന് നി‌ർദ്ദേശിച്ചതായും മേയർ പറഞ്ഞു.

മേയർ വി.വി.രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് രാവിലെ ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥുമൊന്നിച്ച് ബഹു:മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസിൽ സന്ദർശിച്ച് കോർപ്പറേഷന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പിന്തുണ തേടി.വികസന പ്രവർത്തനങ്ങൾക്ക് നല്ല രീതിയിലുള്ള സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തതിനൊപ്പംസംസ്ഥാന തലസ്ഥാനങ്ങളിലെ കോർപ്പറേഷനുകളിലേയ്ക്കുള്ള കേന്ദ്ര പദ്ധതികൾ പരമാവധി നേടിയെടുത്ത് മുന്നോട്ട് പോകുവാനുള്ള സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുവാനുമാവശ്യപ്പെട്ടു.

TAGS: VV RAJESH, CM PINARAYI VIJAYAN, GS ASHANATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY