
തിരുവനന്തപുരം : തലസ്ഥാന മേയർ വി.വി.രാജേഷും ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥും മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തി. കോർപ്പറേഷന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പിന്തുണ തേടിയെന്ന് മേയർ പറഞ്ഞു. സെക്രട്ടേറിയറ്റിലെ ഓഫീസിൽ ഇന്നലെ രാവിലെയായിരുന്നു കൂടികാഴ്ച. ഇരുവരും മുഖ്യമന്ത്രിയ്ക്ക് പൂച്ചെണ്ടുകൾ നൽകി. വികസന പ്രവർത്തനങ്ങൾക്ക് നല്ല രീതിയിലുള്ള സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തു. കോർപ്പറേഷനുള്ള കേന്ദ്ര പദ്ധതികൾ പരമാവധി നേടിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |