
തിരുവനന്തപുരം: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെതുർന്ന് വലത് കൈ നഷ്ടപ്പെട്ട ഒൻപതുകാരി വിനോദിനിക്ക് വേണ്ടി രണ്ടാഴ്ചയ്ക്കുള്ളിൽ കൃത്രിമകൈ തയ്യാറാവും. ഇതിന് ആവശ്യമായ മുഴുവൻതുകയും ഇന്നലെ രാവിലെ നൽകിയതായി പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു. കൃത്രിമ കൈ കുട്ടിക്ക് വച്ചതിന് ശേഷമുള്ള പരിശോധനകൾ മൂന്ന് ആഴ്ചക്കകം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വിനോദിനിയുടെ വേദനയെ കുറിച്ചുള്ള മാദ്ധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കൃത്രിമ കൈ വയ്ക്കാനുള്ള മുഴുവൻ ചെലവും ഏറ്റെടുക്കാമെന്ന് വിനോദിനിയുടെ കുടുംബത്തെ അറിയിച്ചിരുന്നു.ശനിയാഴ്ച രാവിലെ വിനോദിനിയെ പാലക്കാട് നിന്ന് കൊച്ചിയിൽ എത്തിച്ചു. അമൃത ആശുപത്രിയിൽ പരിശോധന പൂർത്തിയാക്കി. കൃത്രിമ കൈ വയ്ക്കുന്നതിനുള്ള അളവെടുപ്പും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |