
കട്ടപ്പന: വെള്ളാപ്പള്ളി നടേശനുമായി തർക്കത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലെന്നും എൽ.ഡി.എഫിന് മറ്റ് അനേകം പ്രവർത്തനങ്ങൾ നടത്താനുണ്ടെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏതാനും ധനികരെ കാണാൻ പോയിരുന്നു. അതിൽ ഒരു വ്യവസായ പ്രമുഖനാണ് വെള്ളാപ്പള്ളി നടേശൻ. അദ്ദേഹത്തോട് വിരോധമില്ലെങ്കിൽ ചെറിയ സംഭാവന തരണമെന്ന് ആവശ്യപ്പെട്ടു. എത്ര തുക വേണമെന്ന് പറഞ്ഞില്ല. വഴിവിട്ട സഹായം ചെയ്യില്ലെന്നും പറഞ്ഞിരുന്നു. മൂന്ന് ലക്ഷം രൂപ വാങ്ങുകയും ചെയ്തു. എന്നാൽ അദ്ദേഹം കഴിഞ്ഞ ദിവസം സി.പി.ഐക്കാർ വന്ന് കാശ് വാങ്ങിപ്പോയി എന്ന് പരാമർശിച്ചിരുന്നു. കാശു വാങ്ങി മുങ്ങുന്നവരല്ല സി.പി.ഐ. പിരിക്കുന്ന ഫണ്ടുകൾക്ക് കൃത്യമായ കണക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |