
ജയ്പുർ : വിജയ് ഹസാരേ ട്രോഫിയിൽ ഇന്ന് ഹിമാചലിനെതിരെ നടക്കുന്ന മത്സരത്തിൽ മുംബയ്‌യെ നയിക്കുന്നത് ശ്രേയസ് അയ്യരായിരിക്കും. സ്ഥിരം നായകൻ ശാർദൂൽ താക്കൂറിന് പരിക്കേറ്റതിനാലാണ് ശ്രേയസ് ക്യാപ്ടനാകുന്നത്. പരിക്കും ശസ്ത്രക്രിയയും കഴിഞ്ഞുള്ള ശ്രേയസിന്റെ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവാണിത്. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിനിടെ ക്യാച്ചെടുക്കാൻ ശ്രമിക്കവേയുണ്ടായ വീഴ്ചയിൽ ശ്രേയസിന് പ്ളീഹയ്ക്കാണ് പരിക്കേറ്റത്. ശ്രേയസിനെ ന്യൂസിലാൻഡിന് എതിരെ ഈയാഴ്ച തുടങ്ങുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫിറ്റ്നെസ് തെളിയിച്ചാലേ ഇന്ത്യൻ ടീമിൽ ഇടമുള്ളൂ എന്നതിനാൽ താരത്തിന്റെ ഫിറ്റ്നെസ് ടെസ്റ്റായാണ് വിജയ് ഹസാരേയിലെ മത്സരങ്ങൾ പരിഗണിക്കുന്നത്.
വിരാട് കളിച്ചേക്കില്ല
ബെംഗളുരു : ഇന്ന് റെയിൽവേയ്സിന് എതിരെ നടക്കുന്ന വിജയ് ഹസാരേ ട്രോഫി മത്സരത്തിൽ ഡൽഹിക്ക് വേണ്ടി വിരാട് കൊഹ്‌ലി കളിച്ചേക്കില്ല. ഡൽഹിക്ക് വേണ്ടി ആദ്യ രണ്ട് മത്സരങ്ങൾ കളിച്ച വിരാട് സെഞ്ച്വറിയും (131) അർദ്ധസെഞ്ച്വറിയും (77) നേടിയിരുന്നു. തുടർന്നുള്ള മൂന്നുകളികളിൽ വിട്ടുനിന്ന താരം ഇന്ന് കളിക്കാനിറങ്ങുമെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലുംകളിക്കില്ലെന്ന തന്റെ തീരുമാനം ഇന്നലെ ടീം മാനേജ്മെന്റിനെ അറിയിച്ചു.
കേരളം ഇന്ന്
പോണ്ടിച്ചേരിയോട്
അഹമ്മദാബാദ് : വിജയ് ഹസാരേ ട്രോഫിയിൽ കേരളം ഇന്ന് പോണ്ടിച്ചേരിയെ നേരിടും കഴിഞ്ഞ കളിയിൽ സെഞ്ച്വറിയടിച്ച സഞ്ജു സാംസണിലും നായകൻ രോഹൻ കുന്നുമ്മലിലുമാണ് കേരളത്തിന്റെ പ്രതീക്ഷകൾ. എലൈറ്റ് ഗ്രൂപ്പ് എയിൽ അഞ്ചുമത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി നാലാം സ്ഥാനത്താണ് കേരളം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |