തിരുവനന്തപുരം: കേരള സർവകലാശാലയുടെ ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിൽ വിദേശത്തുനിന്ന് ഓൺലൈനായി പ്രഭാഷണം നടത്തിയ അദ്ധ്യാപകന് പ്രതിഫലമായി ഇരുപതിനായിരം രൂപ നൽകേണ്ടതിന് പകരം നൽകിയത് 20000 ഡോളർ (17 ലക്ഷം രൂപ). എസ്.ബി.ഐയുടെ കാര്യവട്ടം ശാഖയിൽ നിന്നാണ് ഇത്രയും പണം നൽകിയത്. പണം ലഭിച്ചയാൾ തിരിച്ചയച്ചെന്ന് അവകാശപ്പെട്ടെങ്കിലും ഇതുവരെ ബാങ്കിലെത്തിയിട്ടില്ല. ബാങ്കിന്റെ വീഴ്ചയാണിതെന്ന് 2023 ഒക്ടോബറിൽ ബാങ്ക് അധികൃതർ സമ്മതിച്ചിരുന്നു.
വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. അതേസമയം, വീഴ്ച ശ്രദ്ധയിൽപെട്ടയുടൻ ബാങ്കുമായും പണം ലഭിച്ചയാളുമായും ബന്ധപ്പെട്ടെന്നും പണം തിരിച്ചെത്തിക്കാൻ നടപടി സ്വീകരിച്ചെന്നും ലാറ്റിൻ അമേരിക്കൻ പഠനകേന്ദ്രം ഡയറക്ടർ ഡോ.ആർ. ഗിരീഷ്കുമാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |