
കോഴിക്കോട്: നിർമ്മിത ബുദ്ധിയെ ഭാവാത്മകമായി സമീപിക്കണമെന്നും കൂട്ടായ്മയിലൂടെ ഇതിന് സാധിക്കുമെന്നും കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ.പി.രവീന്ദ്രൻ പറഞ്ഞു.ഭാരതീയ വിചാരകേന്ദ്രം 43-ാം വാർഷിക സമ്മേളനത്തിന്റെ സമാപന സഭയിൽ 'നിർമ്മിതബുദ്ധിയുടെ കാലത്തെ വിദ്യാഭ്യാസ പ്രശ്‌നങ്ങളും സാദ്ധ്യതകളും' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ.സി.വി.ജയമണി അദ്ധ്യക്ഷത വഹിച്ചു.ഡയറക്ടർ ആർ.സഞ്ജയൻ,വർക്കിംഗ് പ്രസിഡന്റ് ഡോ.എസ്.ഉമാദേവി,ജനറൽ സെക്രട്ടറി ഡോ.എൻ.സന്തോഷ്‌കുമാർ എന്നിവർ സംബന്ധിച്ചു.ഡോ.പി.സി.മധുരാജ് സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ പി.ബാലഗോപാലൻ നന്ദിയും പറഞ്ഞു.സമാപന ദിവസം വിവിധ വിഷയങ്ങളെ സംബന്ധിച്ച ക്ലാസുകൾ നടന്നു.
ഡോ. സി.വി. ജയമണി പ്രസിഡന്റ്
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷനായി ഡോ.സി.വി.ജയമണിയെയും ജനറൽ സെക്രട്ടറിയായി ഡോ.എൻ. സന്തോഷ്‌കുമാറിനെയും 43-ാം സംസ്ഥാന വാർഷിക സമ്മേളനം തിരഞ്ഞെടുത്തു.ആർ.സഞ്ജയനാണ് ഡയറക്ടർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |