
ഇന്ത്യയിലെ ഭക്ഷണപ്രേമികളുടെ ഹൃദയങ്ങളിൽ ബിരിയാണിക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. പ്രായഭേദമന്യേ ആളുകൾ ബിരിയാണിയെ ഇഷ്ടപ്പെടുന്നു. അത്തരത്തിൽ ബിരിയാണി കിട്ടിയപ്പോഴുള്ള ഒരു കുട്ടിയുടെ സന്തോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കൊൽക്കത്തയിൽ നിന്നുള്ള ആൺകുട്ടിയാണ് വീഡിയോയിലുള്ളത്. കുട്ടി ഭക്ഷണ പാക്കറ്റുമായി വീട്ടിലേക്ക് കയറി വരുന്നതും ആവേശത്തോടെ ബിരിയാണി, ബിരിയാണി എന്ന് പറയുന്നതും വീഡിയോയിലുണ്ട്. തിളങ്ങുന്ന കണ്ണുകളോടെയും വിടർന്ന പുഞ്ചിരിയോടെയും പാഴ്സലിലേക്ക് നോക്കുകയാണ് ബാലൻ. കുട്ടിയുടെ കൈവശം പ്ലേറ്റുമുണ്ട്. തന്റെ പ്ലേറ്റിലേക്ക് എത്രയും വേഗം ബിരിയാണി വിളമ്പി തരാൻ അവൻ അച്ഛനോട് ആവശ്യപ്പെടുന്നതാണ് വീഡിയോയിലുള്ളത്.
വളരെ നാളുകളായി ബിരിയാണിക്കായി കാത്തിരിക്കുന്നത് പോലെയാണ് കുട്ടിയുടെ ആവേശം. വീഡിയോയിലുടനീളം കുട്ടി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നു, സന്തോഷം അടക്കിനിർത്താൻ കഴിയുന്നില്ല. വീഡിയോ ആളുകളെ പുഞ്ചിരിപ്പിക്കുക മാത്രമല്ല, വീഡിയോ അവസാനിക്കുമ്പോഴേക്കും ബിരിയാണി നമ്മളെ കൊതിപ്പിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |