
പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ്, വിറ്റാമിൻ സി, എ ധാതുക്കൾ എന്നീ പോഷക ഘടകങ്ങൾ അടങ്ങിയ ഒന്നാണ് മുരിങ്ങയില. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. തളർച്ച, ക്ഷീണം എന്നിവ അകറ്റാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മുരിങ്ങയില സഹായിക്കുന്നു. കൂടാതെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ മുരിങ്ങയില നല്ലതാണ്. ഇത് പ്രമേഹ സാദ്ധ്യത കുറയ്ക്കും. എന്നാൽ പലർക്കും മുരിങ്ങയില കഴിക്കാൻ ഇഷ്ടമല്ല. പ്രത്യേകിച്ച് കുട്ടികൾക്ക്. ഇതിനാൽ മുരിങ്ങയില ഉപയോഗിച്ച് ഒരു കട്ലറ്റ് ഉണ്ടാക്കി നോക്കിയാലോ? കഴിക്കാത്തവർ വരെ കഴിച്ചുപോകും. തയ്യാറാക്കാനും വളരെ എളുപ്പം.
ആവശ്യമായ സാധനങ്ങൾ
തയ്യാറാക്കുന്ന വിധം
ആദ്യം പാനിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുപ്പോൾ അതിലേക്ക് സവാള ഇട്ട് വഴറ്റുക. സവാള കുറച്ച് ഉപ്പ് ചേർത്ത് വഴറ്റിയാൽ വേഗം വഴറ്റാം. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ഇട്ട് നന്നായി ഇളക്കുക. കുറച്ച് കറിവേപ്പില കൂടി ഇടാം. ശേഷം ഇതിലേക്ക് ചെറുതാക്കി അരിഞ്ഞ മുരിങ്ങയിലയിട്ട് വീണ്ടും വഴറ്റുക. മുരുങ്ങിയില നന്നായി ചുരുങ്ങി വന്നാൽ അതിൽ മഞ്ഞൾ പൊടി, കാൽ സ്പൂൺ ഖരം മസാല എന്നിവയിട്ട് വീണ്ടും നന്നായി ഇളക്കണം. ഇനി വേവിച്ച് ഉടച്ച് വച്ചിരിക്കുന്ന കപ്പ ഇട്ട് നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യാം. തണുത്തതിന് ശേഷം ഇഷ്ടമുള്ള ആകൃതിയിൽ പരത്തി മുട്ടയിൽ മുക്കി റസ്ക് പൊടിയിലും മുക്കി തിളച്ച എണ്ണയിലിട്ട് ഫ്രെെ ചെയ്ത് എടുക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |