
തിരുവനന്തപുരം: ലോഡ്‌ജിൽ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിതുരയിലാണ് സംഭവം. മാരായമുട്ടം സ്വദേശി സുബിൻ (28), ആര്യൻകോട് സ്വദേശിനി മഞ്ജു (31) എന്നിവരാണ് മരിച്ചത്. ഇരുവരും വിവാഹിതരാണ്. ഇവർ ഏറെനാളായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ബന്ധം ഇരുവരുടെയും വീട്ടിൽ അറിഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം. സുബിനെ കാണാതായതിന് മാരായമുട്ടത്തും മഞ്ജുവിനെ കാണാതായതിന് ആര്യങ്കോടും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |