SignIn
Kerala Kaumudi Online
Friday, 15 May 2026 6.31 PM IST

'എല്ലാവരും ഇഷ്ടപ്പെടുന്ന മനുഷ്യൻ'; മലയാളികളുടെ പ്രിയതാരം പരാശക്തിയിലുണ്ടെന്ന് സ്ഥിരീകരിച്ച് ശിവകാർത്തികേയൻ

sivakarthikeyan

ശിവകാർത്തികേയന്റെ "പരാശക്തി" മറ്റന്നാളാണ് തീയേറ്ററുകളിലെത്തുന്നത്.

കഴിഞ്ഞ ദിവസം കൊച്ചിയിൽ സിനിമയുടെ പ്രമോഷൻ ഇവന്റ് സംഘടിപ്പിച്ചിരുന്നു. പരിപാടിയിൽ ഒരു സർപ്രൈസുകൂടി പുറത്തുവിട്ടിരിക്കുകയാണ് ശിവകാർത്തികേയൻ. മലയാളികളുടെ പ്രിയതാരം ബേസിൽ ജോസഫ് ഒരു തമിഴ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നുവെന്നതാണ് ആ സർപ്രൈസ്.

'എല്ലാവരും ഇഷ്ടപ്പെടുന്ന മനുഷ്യൻ, എന്റെ പ്രിയപ്പെട്ട സുഹൃത്ത് പരാശക്തിയിലുണ്ട്. സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹവുമായി അടുത്തിടപഴകിയത്. സ്വന്തം ഭാഗത്തിന്റെ ചിത്രീകരണം കഴിഞ്ഞിട്ടും അദ്ദേഹം മൂന്ന് ദിവസം ശ്രീലങ്കയിലുണ്ടായിരുന്നു. അത് ശരിക്കും ഫൺ ആയിരുന്നു.'- ശിവകാർത്തികേയൻ പറഞ്ഞു.

സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തിയുടെ കേരള വിതരണാവകാശം ശ്രീഗോകുലം മൂവീസ് സ്വന്തമാക്കിയിരുന്നു. പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ രവി മോഹൻ ആണ് പ്രതിനായകൻ. പീരിയഡ് ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് എത്തുന്നത്. തെലുങ്ക് താരം ശ്രീലീല ആണ് നായിക. ശ്രീലീലയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണിത്.

ഛായാഗ്രഹണം: രവി കെ. ചന്ദ്രൻ, തിരക്കഥ: സുധ കൊങ്കര, അർജുൻ നദേശൻ, സംഗീതസംവിധാനം : ജി.വി. പ്രകാശ്, ആക്ഷൻ: സുപ്രീം സുന്ദർ എഡിറ്റിംഗ്: സതീഷ് സുരിയ, കലാ സംവിധാനം: എസ്. അണ്ണാദുരൈ, നൃത്ത സംവിധാനം: ബ്രിന്ദ, കൃതി മഹേഷ്, അനുഷ വിശ്വനാഥൻ, സൗണ്ട് ഡിസൈൻ: സുരേൻ ജി. എസ്. അളഗിയകൂത്തൻ, ഡിസ്ട്രിബൂഷൻ പാർട്ർ - ഡ്രീം ബിഗ് ഫിലിംസ് പി .ആർ. ഒ : പ്രതീഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACTOR SIVAKARTHIKEYAN, MOVIENEWS, BASIL JOSEPH, PARASHAKTHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY