
വീടിനകവും പുറവും വൃത്തിയായി സൂക്ഷിക്കുന്നവർ പോലും മറന്നുപോകുന്നൊരു സ്ഥലമാണ് ടെറസ്. വീടിന്റെ ഐശ്വര്യത്തിൽ ടെറസിനും ഒരു വലിയ പ്രാധാന്യമുണ്ടെന്ന് വാസ്‌തു ശാസ്‌ത്രത്തിൽ പറയുന്നു. തുരുമ്പെടുത്ത സാധനങ്ങളും പഴയ വീട്ടുസാധനങ്ങളുമെല്ലാം പലരും ടെറസിൽ കൂട്ടിയിടാറുണ്ട്. എന്നാൽ ഇത് രാഹു ദോഷത്തിന് കാരണമാകും. മുളകൊണ്ടുള്ള വസ്‌തുക്കളും ഒഴിവാക്കണം. മുള്ളുചെടികൾ ടെറസിൽ വളർത്തുന്നത് കുട്ടികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നതിനും കാരണമാകാം.
വീടിനുമുകളിലുള്ള വാട്ടർ ടാങ്കിന്റെ ദിശ തെക്ക് പടിഞ്ഞാറ് ആയിരിക്കണമെന്നും ടെറസിന്റെ നിലവും ഉപരിതലവും എപ്പോഴും വടക്ക്-കിഴക്ക് നിന്ന് തെക്ക് പടിഞ്ഞാറോട്ട് ചരിഞ്ഞിരിക്കണമെന്നും വാസ്‌തുവിൽ പറയുന്നു.
സന്ധ്യാസമയത്ത് ടെറസിൽ ചന്ദനത്തിരി കത്തിക്കുന്നത് നെഗറ്റിവിറ്റിയെ അകറ്റിനിർത്താനും വീട്ടിൽ ഐശ്വര്യം കൊണ്ടുവരുന്നതിനും സഹായിക്കുന്നു. ചെടികൾ കിഴക്ക് ദിശയിൽ നട്ടുപിടിപ്പിക്കുന്നതാണ് കൂടുതൽ നല്ലത്. സമ്പത്തും സമൃദ്ധിയും ലഭിക്കുന്നതിനായി തുളസി, താമര, മഞ്ഞൾ, ജമന്തി എന്നിവ ടെറസിൽ നടാം.
രണ്ട് നിലകളുള്ള വീടാണെങ്കിൽ തുറസായ സ്ഥലം വടക്ക് കിഴക്ക് അഭിമുഖമായിരിക്കണം. ടെറസിനെയും വീടിന്റെ മുഴുവൻ നിർമ്മാണത്തെയും താങ്ങിനിർത്തുന്ന ഒരു തൂൺ ഉണ്ടെങ്കിൽ അത് തെക്ക് വശത്തിന് അഭിമുഖമായിരിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |