
വീടിനെ മനോഹരമാക്കുന്നതിൽ വലിയ പങ്ക് ചെടികൾക്കുണ്ട്. എന്നാൽ മണ്ണിന്റെയും വിത്തിന്റെയും ഗുണം, വെള്ളത്തിന്റെ അളവ്, സൂര്യപ്രകാശം തുടങ്ങിയവയ്‌ക്കൊപ്പം മറ്റു ചില ഘടകങ്ങളുമുണ്ട്. എന്നാൽ, ചെടി നടാനും വിത്തുവിതയ്‌ക്കാനും അനുയോജ്യമായ ചില ദിവസങ്ങളുണ്ടെന്നാണ് പലരും വിശ്വസിക്കുന്നത്.
ആഴ്‌ചയിലെ എല്ലാ ദിവസങ്ങളും ചെടികൾ നടാനായി തിരഞ്ഞെടുക്കാറില്ല. പ്രത്യേകിച്ച് ചൊവ്വാഴ്‌ച ദിവസം പുതിയ കാര്യങ്ങൾ ആരംഭിക്കാൻ നല്ലതല്ലെന്ന് വിശ്വസിക്കുന്നവർ അന്ന് ചെടികൾ നടാറില്ല. വ്യാഴം, വെള്ളി ദിവസങ്ങൾ ചെടികൾ നടാൻ അനുയോജ്യമാണെന്ന് കരുതുന്നവരുണ്ട്. ഈ ദിവസങ്ങൾ സമൃദ്ധിയും ശാന്തതയും നൽകുന്നുവെന്നാണ് വിശ്വാസം. തെങ്ങിൻ തൈ നടാനായി പ്രധാനമായും തെരഞ്ഞെടുക്കുന്നത് ഈ ദിവസങ്ങളാണ്. വീട്ടുവളപ്പിൽ തെങ്ങ് നട്ടാൽ ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവ വർദ്ധിക്കുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
അഗ്നി, ഊർജം, ഉഗ്രസ്വഭാവം എന്നിവയെ സൂചിപ്പിക്കുന്ന ദിവസമായാണ് ചൊവ്വയെ കണക്കാക്കുന്നത്. അതിനാൽ പുതിയ കാര്യങ്ങൾ ആരംഭിക്കാൻ ചൊവ്വ അനുയോജ്യമല്ലെന്ന് ചില വാസ്‌തുവിശ്വാസങ്ങൾ പറയുന്നു. വൃക്ഷത്തൈകൾ ഉൾപ്പടെ നടുന്നതിന് ഈ ദിവസം അനുയോജ്യമല്ലെന്നാണ് കരുതുന്നത്.
ഇതിൽ വിശ്വാസമില്ലാത്തവർക്ക് ഏത് ദിവസവും തൈകൾ നടാം. നടുന്ന ദിവസങ്ങൾക്കപ്പുറം അവയുടെ പരിപാലനവും വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. കൃത്യമായ അളവിൽ വെള്ളവും വളവും ലഭിച്ചാൽ മാത്രമേ മികച്ച വളർച്ചയും വിളവും ലഭ്യമാകു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |