
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.യുടെ 'മിഷൻ 2026"ന് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ തിരുവനന്തപുരത്തെത്തി. ഇന്ന് വൈകിട്ട് 3ന് കേരളകൗമുദി സംഘടിപ്പിക്കുന്ന 'പുതിയ ഭാരതം, പുതിയ കേരളം" കോൺക്ളേവ് അദ്ദേഹം ഉദ്ഘാടനം ചെയ്യും.
വളർച്ചയിലേക്ക് അതിവേഗം കുതിക്കുന്ന ഇന്ത്യയ്ക്കൊപ്പം പുതിയ കേരളം എങ്ങനെയായിരിക്കണമെന്ന ആശയരൂപീകരണത്തിന് തുടക്കം കുറിച്ച് കേരളകൗമുദി നടത്തുന്ന കോൺക്ളേവ് പരമ്പരയ്ക്കാണ് ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി തുടക്കം കുറിക്കുന്നത്. തൈയ്ക്കാട് ഹോട്ടൽ ലെമൺ ട്രീയിൽ വൈകിട്ട് 3ന് നടക്കുന്ന ചടങ്ങിൽ കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി അദ്ധ്യക്ഷത വഹിക്കും. രഞ്ജിത്ത് കാർത്തികേയൻ ആമുഖ അവതരണം നടത്തും. കേരളകൗമുദിയുടെ 114-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ടു ദശകങ്ങളായി രാജ്യം നേടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക, സാമൂഹ്യ, വ്യവസായ, വാണിജ്യ മേഖലകളിലെ കുതിപ്പിനൊപ്പം കേരളത്തേയും കൈപിടിച്ചുയർത്താനുള്ള ലക്ഷ്യങ്ങളിലേക്ക് പൊതുശ്രദ്ധയെത്തിക്കുകയാണ് ലക്ഷ്യം. അടുത്ത 20 വർഷത്തിനിടെ കേരളത്തിന് എത്തിപ്പിടിക്കാനാകുന്ന വികസന ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തതവരുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |