
നീറ്റ് പി.ജി മൂന്നാം റൗണ്ട് കൗൺസിലിംഗിന് മുമ്പായി നാഷണൽ മെഡിക്കൽ കമ്മീഷൻ 400 ഓളം അധിക മെഡിക്കൽ പി.ജി,എം.ഡി,എം.എസ് സീറ്റുകളനുവദിച്ചു.ജനറൽ മെഡിസിൻ,റേഡിയോ ഡയഗ്നോസിസ്,പീഡിയാട്രിക്‌സ്,ജനറൽ സർജറി,ഓർത്തോപീഡിക്‌സ്,ഡെർമറ്റോളജി,അനെസ്തേഷിയോളജി,Psychiatry,കമ്മ്യൂണിറ്റി മെഡിസിൻ എന്നീ ബ്രാഞ്ചുകളിലാണ് അധിക ബ്രാഞ്ചുകൾ അനുവദിച്ചിട്ടുള്ളത്.നീറ്റ് പി.ജി റാങ്ക് ലിസ്റ്റിലുള്ള വിദ്യാർഥികൾ മൂന്നാം റൗണ്ടിന് ശേഷം കട്ട് ഓഫ് മാർക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ്.കട്ട് ഓഫ് മാർക്ക് കുറയ്ക്കുന്നതിനനുസരിച്ച് സീറ്റിന്റെ ആവശ്യകത വർധിക്കും.പ്രവേശന മാനദണ്ഡങ്ങൾ,റജിസ്ട്രേഷൻ പ്രക്രിയ എന്നിവയ്ക്കനുസരിച്ച് പുതുതായി താൽപര്യപ്പെടുന്ന വിദ്യാർത്ഥികൾക്ക് അവസരങ്ങൾ ലഭിക്കും. എന്നാൽ സ്വകാര്യ ഏജൻസികളുടെ വാഗ്ദാനങ്ങൾ വിശ്വസിക്കാതെ കാര്യം വിലയിരുത്തി പ്രവേശനത്തിന് ശ്രമിക്കാൻ വിദ്യാർത്ഥികളും, രക്ഷഹിതാക്കളും തയ്യാറാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |