
ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രിയിൽ ചാരി മന്ത്രിയെ രക്ഷപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകരുത്. സ്വർണക്കൊള്ളക്കേസിൽ ഉൾപ്പെടേണ്ട എല്ലാവരിലേക്കും അന്വേഷണം എത്തണം. ഈ അന്വേഷണത്തിന്റെ ഗതി നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാരിന് ചിലതാത്പ്പര്യങ്ങളുണ്ട്. എസ്.ഐ.ടിക്ക് കൂച്ചുവിലങ്ങ് ഇടാനുള്ള ശ്രമമുണ്ട്. കോടതിയുടെ നീരക്ഷണത്തിലുള്ള കേസായതിനാൽ തന്ത്രിയെ കുടുക്കിയതെന്ന വാദത്തിൽ മറുപടി പറയാനില്ല. പക്ഷേ, അന്വേഷണം ആരെയെങ്കിലും ബലിയാടാക്കി യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ളതാകരുത്. അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവരെ രണ്ടുകക്ഷത്തും വച്ച് സംരക്ഷിച്ച ശേഷമാണ് അഴിമതിക്കെതിരെ മുഖ്യമന്ത്രി പ്രസംഗം നടത്തുന്നത്. ശബരിമല സ്വർണക്കൊള്ളയിൽ തുടക്കം മുതൽ ബി.ജെ.പി മൗനത്തിലായിരുന്നത് ആരെ സഹായിക്കാനായിരുന്നു
അയ്യപ്പന്റെ മുതൽ
കട്ടവരാരും രക്ഷപ്പെടില്ല
അയ്യപ്പന്റെ മുതൽ കട്ടവരാരും രക്ഷപ്പെട്ടിട്ടില്ല. സ്വർണക്കൊള്ളയിൽ ഉൾപ്പെട്ടിട്ടുള്ളത് എത്ര വലിയ ആളുകളായാലും നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണം. അതിൽ മന്ത്രിമാരും മുൻമന്ത്രിമാരും അടക്കമുള്ളവരുണ്ടെന്നാണ് വിവരം. തന്ത്രിയെ അറസ്റ്റ് ചെയ്തത് നിയമപരമായ കാര്യമാണ്. സി.പി.എം എന്തെല്ലാം പ്രചരിപ്പിച്ചാലും വസ്തുതകൾ ജനങ്ങൾക്കറിയാം. ജയിലിൽ കിടക്കുന്ന സി.പി.എം നേതാക്കൾക്കെതിരെ എന്ത് നടപടിയാണ് പാർട്ടി സ്വീകരിച്ചത്. അവരെ രക്ഷപ്പെടുത്താനാണ് ശ്രമം. സ്വർണക്കൊള്ളയിൽ വമ്പൻ സ്രാവുകൾ കുടുങ്ങും. ആരു വിചാരിച്ചാലും കേസ് തേച്ചു മായ്ച്ച് കളയാൻ കഴിയില്ല. ബി.ജെ.പി- സി.പി.എം അന്തർധാര സജീവമാണ്. സി.പി.എമ്മിൽ നിന്ന് ബി.ജെ.പിയിലേക്ക് ആളുകൾ പോകുന്നതിൽ അതിശയമില്ല.
-രമേശ് ചെന്നിത്തല
കോൺഗ്രസ് നേതാവ്
സ്വന്തക്കാരെ
രക്ഷിക്കാൻ
ബി.ജെ.പി ശ്രമം
ശബരിമലയിലെ സ്വർണക്കൊള്ളയിൽ ബി.ജെ.പി നടത്തുന്ന നീക്കങ്ങൾ കുറ്റവാളികളായ സ്വന്തക്കാരെ സംരക്ഷിക്കാനാണ്. സ്വർണം കട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്നതല്ല ബി.ജെ.പിയുടെ യഥാർത്ഥ ആവശ്യം. നിഗൂഢ താല്പര്യങ്ങൾ സംരക്ഷിക്കുന്നവരെ എന്ത് വിലകൊടുത്തും രക്ഷിക്കുക എന്നതാണ്. അവരുടെപ്രതിഷേധ പരിപാടികൾ ആർക്കെതിരെയാണെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കണം. അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കുന്നത് ഹൈക്കോടതിയാണ്.
തന്ത്രിയുടെ വസതിയിൽ നേതാക്കൾ അടിയന്തരമായി സന്ദർശനം നടത്തിയത് എന്തിനാണെന്ന് ബി.ജെ.പി വ്യക്തമാക്കണം. തെളിവ് നശിപ്പിക്കാനാണോ എന്ന് സംശയമുണ്ട്. ബി.ജെ.പിക്ക് സ്വർണക്കൊള്ളയിൽ ബന്ധമുണ്ടെന്ന് വ്യക്തമാണ്.
-വി.ശിവൻകുട്ടി
വിദ്യാഭ്യാസമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |