
□രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി
മൂന്നാർ: ബി.ജെ.പിയിൽ ചേരുമെന്ന സൂചന നൽകി സി.പി.എം നേതാവും ദേവികുളം മുൻ എം.എൽ.എയുമായ എസ്. രാജേന്ദ്രൻ. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയതായും നാടുമായി ബന്ധപ്പെട്ട നാല് പൊതുആവശ്യങ്ങൾ മുന്നോട്ടു വച്ചതായും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയിൽ അംഗത്വമെടുക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്തു.
വ്യക്തിപരമായ ആവശ്യങ്ങൾ ഉന്നയിച്ചില്ല. കേന്ദ്രസർക്കാർ അന്തിമതീരുമാനമെടുക്കേണ്ട പൊതുവിഷയങ്ങളിൽ അനുകൂല തീരുമാനമുണ്ടായാൽ ബാക്കി കാര്യം ആലോചിക്കുമെന്ന് അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.
മൂന്നാറിലെ സി.പി.എമ്മിന്റെ മുഖമായിരുന്നു മൂന്ന് വട്ടം ദേവികുളം എം.എൽ.എയും പാർട്ടി ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന എസ്. രാജേന്ദ്രൻ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിലെ സി.പി.എം സ്ഥാനാർത്ഥി എ. രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ 2022 ജനുവരിയിൽ എസ്. രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞിട്ടും അംഗത്വം പുതുക്കിയില്ല. അന്ന് മുതൽ രാജേന്ദ്രൻ പാർട്ടി വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും
അത് അടിസ്ഥാനരഹിതമാണെന്നാണ് രാജേന്ദ്രൻ ആവർത്തിച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |