
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സ്ഥാനത്ത് തുടരുന്നത് പൊതുസമൂഹത്തിന് മോശം സന്ദേശമാണ് നൽകുന്നതെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിനെതിരെ ഉയർന്നുവരുന്നത് കേവലം ഒരു ആരോപണമല്ലെന്നും തുടർച്ചയായ പരാതികളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമസഭയുടെ എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റി ഇത് പരിശോധിക്കും.
അറസ്റ്റ് ചെയ്ത വിവരം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഔദ്യോഗികമായി നിയമസഭയെ അറിയിക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമേ സഭയ്ക്ക് ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ കഴിയൂ. അയോഗ്യനാക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങൾ നിയമവിദഗ്ദ്ധരുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പണം തട്ടാനും
രാഹുലിന്റെ ശ്രമം
പത്തനംതിട്ട: മൂന്നാമത്തെ പീഡനക്കേസിലെ പരാതിക്കാരിയിൽ നിന്ന് പണം തട്ടാൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ശ്രമിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പാലക്കാട് നഗരത്തിൽ വാങ്ങാൻ ഉദ്ദേശിക്കുന്ന ഫ്ളാറ്റിന്റെ വിവരങ്ങൾ യുവതിക്ക് നൽകി. അതിന് പണം മുടക്കാനും ആവശ്യപ്പെട്ടു. ഫ്ളാറ്റിന് 1.14 കോടി വില വരുമെന്ന് അറിഞ്ഞതോടെ യുവതി പിൻമാറി.
ഡി.എൻ.എ
ടെസ്റ്റിന് വഴങ്ങിയില്ല
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡനത്തെ തുടർന്ന് ഗർഭിണിയായ യുവതി ഡി.എൻ.എ ടെസ്റ്റിന് തയ്യാറായി കാനഡയിലെ ആശുപത്രിയിലെത്തിയിരുന്നു.ഗർഭ പരിശോധനയിൽ പോസിറ്റീവായ ഫലം പറയാൻ യുവതി വിളിച്ചപ്പോൾ,കുട്ടി മറ്റാരുടേയോ ആയിരിക്കുമെന്നാണ് രാഹുൽ പ്രതികരിച്ചത്. ഇതേതുടർന്നാണ്ഗർഭിണിയായി അഞ്ച് ആഴ്ച കഴിഞ്ഞപ്പോൾ ഡി.എൻ.എ ടെസ്റ്റിന് ആശുപത്രിയിലെത്തിയത്. പത്ത് ആഴ്ചക്കു ശേഷമേ ഡി.എൻ.എ ടെസ്റ്റ് നടത്താൻ കഴിയൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പങ്കാളിയുടെ രക്തസാമ്പിളും അയയ്ക്കാൻ നിർദേശിച്ചു. ഈ വിവരം യുവതി രാഹുലിനെ അറിയിച്ചു. എന്നാൽ, രാഹുൽ തയ്യാറായില്ല. കുട്ടിയുണ്ടായാൽ വിവാഹം നടത്താൻ കുടുംബാംഗങ്ങൾ സമ്മിതിക്കുമെന്ന് രാഹുൽ പറഞ്ഞിരുന്നതായി യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |