
അച്ചാർ ഇഷ്ടമല്ലാത്തവർ വളരെ കുറവാണ്. മാങ്ങ അച്ചാറും നാരങ്ങ അച്ചാറും ആയിരിക്കും കൂടുതൽ പേരും കഴിച്ചിട്ടുള്ളത്. എന്നാൽ അതിൽ നിന്ന് ഒരു വെറൈറ്റി അച്ചാർ നോക്കിയാലോൽ മുട്ട അച്ചാറാണ് ഇപ്പോഴത്തെ താരം. അത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
തയ്യാറാക്കേണ്ട വിധം
ഇതിനായി ആദ്യം മുട്ട നന്നായി പുഴുങ്ങിയെടുക്കുക സാധാരണ മുട്ട പുഴുങ്ങുന്നതിലും കൂടുതൽ സമയം ഈ മുട്ട വേവിക്കണം). അതിനുശേഷം മുട്ടയുടെ തോട് കളഞ്ഞ് അതിനെ എട്ട് കഷ്ണങ്ങളാക്കി മുറിക്കണം. ഇനി ഒരു ചീനച്ചട്ടിയിൽ കാൽ ഭാഗം വെള്ളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിൽ മുറിച്ചുവച്ച മുട്ടയിട്ട് നന്നായി വറുത്തെടുക്കുക. മുട്ട മാറ്റിയ ശേഷം ഈ ചട്ടിയിൽ വെളിച്ചെണ്ണ കൂടി ഒഴിച്ച് ചൂടാകുമ്പോൾ ഒരു ടീസ്പൂൺ കടുക് ഇട്ട് പൊട്ടിക്കാം.
ശേഷം നാല് വറ്റൽ മുളക് കീറിയിടുക. ഒരു തണ്ട് കറിവേപ്പില കൂടി ചേർക്കാ. ശേഷം ഒരു വലിയ കഷണം ഇഞ്ച് ചെറുതായി അരിഞ്ഞതും അ‌്ച് പച്ചമുളക് ചെറുതായി അരിഞ്ഞതും വെള്ളുത്തുള്ളി ചതച്ചതും കൂടി ഇതിലേക്ക് ഇട്ട് മൂപ്പിക്കുക. ഇനി ഇതില്‍ അല്പം മഞ്ഞൾപൊടി ചേര്‍ക്കണം. നാല് ടേബിള്‍ സ്പൂണ്‍ മുളകുപൊടി കൂടി ചേര്‍ത്ത് നന്നായി മൂപ്പിക്കുക. ശേഷം നേരത്തെ മാറ്റിവച്ച മുട്ടചേർത്ത് ഇളക്കാം. ഇതിലേയ്ക്ക് ഒരു ടിസ്പൂണ്‍ ഉലുവ പൊടിച്ചതും ചേര്‍ക്കാം.
നന്നായി ഇളക്കിയശേഷം അര ടിസ്പൂണ്‍ പഞ്ചസാര ചേര്‍ക്കാം.ഇനി ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കാൽ കപ്പ് വിനാഗിരി കൂടി ചേർത്ത് ഇളക്കുക. ഇത് ഒന്ന് കുറുകി വരുന്നവരെ വേവിക്കാം അതിനുശേഷം ഇറക്കി വയ്ക്കാം. മുട്ട അച്ചാര്‍ റെഡി. ഈ അച്ചാര്‍ മൂന്നാല് ദിവസത്തിന് ശേഷം ഉപയോഗിക്കാം. ഫ്രിഡ്ജില്‍ സൂക്ഷിച്ചാൽ ഒരു മാസം വരെ കേടുകൂടാതെ ഇരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |