
വളരെ പെട്ടെന്നാണ് കുട്ടികൾക്ക് പനിയും ജലദോശവും പിടിപെടുന്നത്. എന്നാൽ ഇത് വിട്ടുമാറാൻ ഒരുപാട് സമയമെടുക്കുന്നു. ഇത് പിന്നീട് വിശപ്പില്ലായ്‌മ, ഉറക്കക്കുറവ് എന്നിവയ്‌ക്ക് കാരണമാവുകയും ആരോഗ്യസ്ഥിതി മോശമാക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ കുട്ടികളിൽ രോഗ പ്രതിരോധ ശേഷി ഉണ്ടാക്കിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അങ്ങനെയാകുമ്പോൾ പനി, ജലദോശം പോലുള്ള അസുഖങ്ങൾ തടയാനും എളുപ്പത്തിൽ ഭേദമാക്കാനും സാധിക്കുന്നു. നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ചില പൊടിക്കൈകൾ ഉപയോഗിച്ച് കുട്ടികളിൽ രോഗപ്രതിരോധ ശേഷി രൂപപ്പെടുത്തിയെടുക്കാൻ സാധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |