SignIn
Kerala Kaumudi Online
Thursday, 15 January 2026 4.06 AM IST

കല ഗലാട്ടാ

Increase Font Size Decrease Font Size Print Page
photo

തൃശൂർ: ആളും ആരവവും നിറഞ്ഞു, കൗമാര കലാമേളയുടെ ഉത്സവത്തിമർപ്പിൽ പൂര നഗരി. ഉദ്ഘാടനത്തിന് ശേഷം പ്രധാന വേദിയായ സൂര്യകാന്തിയിൽ ലാസ്യനടനം വിടർത്തി മോഹനിയാട്ടത്തോടെ 24 വേദികളും ഉണർന്നു. പ്രധാന വേദിയിൽ രാവിലെ മുതൽ ആസ്വാദകർ നിറഞ്ഞു. വൈകിട്ട് ഒന്നാം വേദി നിറഞ്ഞു കവിഞ്ഞു. ഭരതനാട്യം, ഗോത്രകലാരൂപമായ പണിയ നൃത്തം എന്നിവ അരങ്ങേറിയ മൂന്നാം വേദിയിലും കാണികൾ ഒഴുകിയെത്തി.
ടൗൺഹാൾ വേദിയിലെ ഹയർസെക്കൻഡറി വിഭാഗം മിമിക്രി വേദിയിലും കാഴ്ച്ചക്കാരെത്തി. മത്സരം 11 ന് ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും ഉദ്ഘാടന ചടങ്ങുകൾ അവസാനിക്കാൻ വൈകിയതോടെ ഒരു മണിക്കൂറോളം വൈകിയാണ് മത്സരങ്ങൾ ആരംഭിച്ചത്.

പ്രമുഖരുടെ സാന്നിദ്ധ്യം


പ്രമുഖരാൽ സമ്പന്നമായി ഉദ്ഘാടന വേദി. മുൻ മന്ത്രിമാരായ വി.എസ്.സുനിൽ കുമാർ, കെ.പി.രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ്, കലാമണ്ഡലം ഗോപിയാശാൻ, പെരുവനം കുട്ടൻ മാരാർ, ടി.വി.ചന്ദ്രമോഹൻ, ജസ്റ്റിൻ ജേക്കബ്, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ , സാഹിത്യ അക്കാഡമി സെക്രട്ടറി അബുബക്കർ, ഡെപ്യൂട്ടി മേയർ എ.പ്രസാദ്, പൂർണിമ സുരേഷ്, രാജേന്ദ്രൻ അരങ്ങത്ത്, ഷീല വിജയകുമാർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.


ഏ​ഷ്യ​യി​ലെ​ ​വ​ലി​യ​ ​കൗ​മാ​ര​ ​ക​ലാ​മാ​മാ​ങ്ക​മാ​യി​ ​ക​ലോ​ത്സ​വം​ ​വ​ള​ർ​ന്ന​ത് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​ക​രു​ത്തു​ ​തെ​ളി​യി​ക്കു​ന്ന​താ​ണ്.​ ​ഇ​ത്ത​വ​ണ​ ​'​ഉ​ത്ത​ര​വാ​ദി​ത്ത​ ​ക​ലോ​ത്സ​വ​'​മാ​യാ​ണ് ​ന​ട​പ്പി​ലാ​ക്കു​ന്ന​ത്.​ ​പ്ലാ​സ്റ്റി​ക് ​ര​ഹി​ത​വും​ ​ജ​ങ്ക് ​ഫു​ഡ് ​വി​മു​ക്ത​വു​മാ​യി​ ​പ്ര​കൃ​തി​യോ​ട് ​ഇ​ണ​ങ്ങി​നി​ൽ​ക്കു​ന്ന​ ​ഒ​രു​ ​മാ​തൃ​കാ​ ​മേ​ള​യാ​ക​ണം​ ​ഇ​ത്.​ ​അ​വ​ധി​ക്കാ​ലം​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​മു​ത​ൽ​ ​കു​ട്ടി​ക​ൾ​ക്ക് ​ക​ലാ​കാ​യി​ക​ ​പ​രി​ശീ​ല​ന​ ​ക്യാ​മ്പു​ക​ൾ​ ​സം​ഘ​ടി​പ്പി​ക്കും.
വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി

രു​ചി​ക്കൂ​ട്ടിൽമ​നം​നി​റ​ച്ച് ​പ​തി​നാ​യി​ര​ങ്ങൾ

തൃ​ശൂ​ർ​:​ ​പ​ഴ​യി​ടം​ ​ഒ​രു​ക്കി​യ​ ​രു​ചി​ക്കൂ​ട്ടി​ൽ​ ​മ​നം​ ​നി​റ​ച്ച് ​പ​തി​നാ​യി​ര​ങ്ങ​ൾ.​ ​ക​ലോ​ത്സ​വ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മ​ത്സ​രാ​ർ​ഥി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​അ​ര​ല​ക്ഷ​ത്തോ​ളം​ ​പേ​രാ​ണ് ​ആ​ദ്യ​ദി​ന​ത്തി​ൽ​ ​അ​ഞ്ചു​ ​ത​വ​ണ​ക​ളി​ലാ​യി​ ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ച​ത്.​ ​രാ​വി​ലെ​ 6000​ ​പേ​ർ​ക്ക് ​ന​വ​ധാ​ന്യ​ ​ദോ​ശ,​ ​വെ​ജി​റ്റ​ബി​ൾ​ ​സ്റ്റൂ,​ ​ചാ​യ​ ​എ​ന്നി​വ​ ​പ്ര​ഭാ​ത​ഭ​ക്ഷ​ണ​മാ​യി​ ​ന​ൽ​കി.​ ​ചോ​റ്,​ ​സാ​മ്പാ​ർ,​ ​അ​വി​യ​ൽ,​ ​കൂ​ട്ടു​ക​റി,​ ​ഓ​ല​ൻ,​ ​തോ​ര​ൻ,​ ​അ​ച്ചാ​ർ,​ ​പ​പ്പ​ടം,​ ​മോ​ര്,​ ​ച​ക്ക​ ​പാ​യ​സം​ ​എ​ന്നി​വ​ ​ഉ​ൾ​പ്പെ​ടെ
ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം​ ​പേ​ർ​ക്ക് ​ഉ​ച്ച​ഭ​ക്ഷ​ണം​ ​വി​ള​മ്പി.​ ​വൈ​കു​ന്നേ​രം​ ​ച​പ്പാ​ത്തി,​ ​വെ​ജി​റ്റ​ബി​ൾ​ ​കു​റു​മ​ ​എ​ന്നി​വ​യോ​ടൊ​പ്പം​ ​ക​ട്ട​ൻ​കാ​പ്പി​യും​ ​ഒ​രു​ക്കി.​ ​കേ​ന്ദ്ര​മ​ന്ത്രി​ ​സു​രേ​ഷ് ​ഗോ​പി,​ ​മ​ന്ത്രി​മാ​രാ​യ​ ​ശി​വ​ൻ​കു​ട്ടി,​ ​കെ.​രാ​ജ​ൻ,​ ​മേ​യ​ർ​ ​നി​ജി​ ​ജ​സ്റ്റി​ൻ,​ ​ക​ള​ക്ട​ർ​ ​അ​ർ​ജു​ൻ​ ​പാ​ണ്ഡ്യ​ൻ​ ​എ​ന്നി​വ​ർ​ ​ഭ​ക്ഷ​ണ​ശാ​ല​യി​ലെ​ത്തി​ ​ഭ​ക്ഷ​ണം​ ​വി​ള​മ്പി​ ​ന​ൽ​കി​യ​ ​ശേ​ഷം​ ​ഉ​ച്ച​ഭ​ക്ഷ​ണം​ ​ക​ഴി​ച്ചാ​ണ് ​മ​ട​ങ്ങി​യ​ത്.

മേ​ള​പ്പെ​രു​ക്കം​ ​തീ​ർ​ത്ത് ​കി​ഴ​ക്കൂ​ട്ടും​ ​ചെ​റു​ശ്ശേ​രി​യും

കൃ​ഷ്ണ​കു​മാ​ർ​ ​ആ​മ​ല​ത്ത്

തൃ​ശൂ​ർ​:​ ​ക​ലോ​ത്സ​വ​ത്തി​ന്റെ​ ​തീ​ര​ശീ​ല​ ​ഉ​യ​രും​ ​മു​മ്പ് ​വ​ട​ക്കും​നാ​ഥ​ന്റെ​ ​കി​ഴ​ക്കെ​ ​ഗോ​പൂ​ര​ ​വ​ഴി​യി​ൽ​ ​പാ​ണ്ടി​യു​ടെ​ ​പെ​രു​ക്കം​ ​തീ​ർ​ത്ത് ​കി​ഴ​ക്കൂ​ട്ടും​ ​ചെ​റു​ശ്ശേ​രി​യും.​ ​പാ​റ​മേ​ക്കാ​വി​ന്റെ​ ​മേ​ള​ ​പ്ര​മാ​ണി​ ​കി​ഴ​ക്കൂ​ട്ട് ​അ​നി​യ​ൻ​ ​മാ​രാ​രും​ ​തി​രു​വ​മ്പാ​ടി​യു​ടെ​ ​മേ​ള​നാ​യ​ക​ൻ​ ​ചെ​റു​ശ്ശേ​രി​ ​കു​ട്ട​ൻ​ ​മാ​രാ​രും​ ​ഉ​രു​ട്ടു​ ​ചെ​ണ്ട​യി​ൽ​ ​പാ​ണ്ടി​യി​ൽ​ ​കൊ​ട്ടി​ക്ക​യ​റി​പ്പോ​ൾ​ ​ക​ലോ​ത്സ​വ​ ​ന​ഗ​രി​ ​പൂ​ര​ ​ന​ഗ​രി​യാ​യി.​ ​വീ​ക്കം​ ​ചെ​ണ്ട​യി​ൽ​ ​പെ​രു​വ​നം​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ,​ ​താ​ള​ത്തി​ന് ​ഏ​ഷ്യാ​ഡ് ​ശ​ശി,​ ​കൊ​മ്പി​ന് ​മ​ച്ചാ​ട് ​മ​ണി​ക​ണ്ഠ​ൻ,​ ​കു​ഴ​ലി​ന് ​വെ​ള​പ്പാ​യ​ ​ന​ന്ദ​നും​ ​പ്ര​മാ​ണി​മാ​രാ​യി.


വ​ർ​ണ്ണ​ങ്ങ​ളു​ടെ​ ​നീ​രാ​ട്ട്

മേ​ള​ത്തി​ന് ​ഒ​പ്പം​ 64​ ​കു​ട​ക​ൾ​ ​ഉ​യ​ർ​ത്തി​ ​ക​ലാ​ന​ഗ​രി​ ​വ​ർ​ണ്ണ​ത്തി​ലാ​റാ​ടി.​ ​തൃ​ശൂ​ർ​ ​പൂ​ര​ത്തി​ന്റെ​ ​കു​ട​മാ​റ്റ​ത്തി​ന് ​ക​ലോ​ത്സ​വ​ ​ന​ഗ​രി​ ​സാ​ക്ഷി​യാ​യി.​ ​പാ​റ​മേ​ക്കാ​വ്,​തി​രു​വ​മ്പാ​ടി,​ ​പൂ​രം​ ​പ്ര​ദ​ർ​ശ​ന​ ​ക​മ്മി​റ്റി​ ​എ​ന്നി​വ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​മേ​ള​വും​ ​കു​ട​മാ​റ്റ​വും.

ന​ട​ന​വൈ​ഭ​വം​ ​നി​റ​ഞ്ഞ് ​സ്വാ​ഗ​ത​ ​ഗാ​നം

തൃ​ശൂ​ർ​:​ ​മ​ല​യാ​ള​ത്തി​ന്റെ​ ​ക​ലാ​മ​ഹി​മ​ ​വി​ളി​ച്ചോ​തി​ ​ഉ​ദ്ഘാ​ട​ന​ ​വേ​ദി​യി​ൽ​ ​ക​ലാ​മ​ണ്ഡ​ല​ത്തി​ന്റെ​ ​സ്വാ​ഗ​ത​ഗാ​നം.​ ​കേ​ര​ള​ ​ക​ലാ​മ​ണ്ഡ​ത്തി​ലെ​ ​പ്ല​സ് ​വ​ൺ,​പ്ല​സ് ​ടു​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​സ്വാ​ഗ​ത​ ​ഗാ​ന​ത്തി​ന് ​നൃ​ത്ത​ച്ചു​വ​ടു​ക​ൾ​ ​വ​ച്ചു.​ ​മോ​ഹി​നി​യാ​ട്ടം,​ ​ഭ​ര​ത​നാ​ട്യം,​ ​ക​ഥ​ക​ളി,​ ​തു​ള്ള​ൽ,​ ​കൂ​ടി​യാ​ട്ടം​ ​മ​ത്സ​രാ​ർ​ഥി​ക​ളും​ ​ഗാ​ന​ത്തി​ന് ​ചു​വ​ടു​വ​ച്ചു.​ ​നൃ​ത്ത​വി​ഭാ​ഗം​ ​മേ​ധാ​വി​ ​ഡോ.​ര​ജി​താ​ ​ര​വി,​ ​അ​ദ്ധ്യാ​പ​ക​രാ​യ​ ​ക​ലാ​മ​ണ്ഡ​ലം​ ​ല​തി​ക,​ ​ക​ലാ​മ​ണ്ഡ​ലം​ ​പൂ​ജ,​ ​ക​ലാ​മ​ണ്ഡ​ലം​ ​വീ​ണ,​ ​ക​ലാ​ക്ഷേ​ത്ര​ ​രേ​വ​തി,​ ​ഡോ.​ ​വി​ദ്യാ​ ​റാ​ണി​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​പ​രി​ശീ​ല​നം.​ ​ബി.​കെ​ ​ഹ​രി​നാ​രാ​യ​ണ​ന്റെ​ ​വ​രി​ക​ൾ​ക്ക് ​മ​ണി​ക​ണ്ഠ​ൻ​ ​അ​യ്യ​പ്പ​ൻ​ ​സം​ഗീ​തം​ ​ന​ൽ​കി.​ ​ക​ലാ​മ​ണ്ഡ​ലം​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ളാ​യ​ ​ആ​ർ​ച്ച​ ​ശ​ശി​കു​മാ​ർ,​ ​അ​ന​ന്യ​ ​ഗോ​പ​ൻ,​ ​സാ​ന്ദ്ര​ ​ഉ​ണ്ണി,​ ​ന​വ​മി​ ​കൃ​ഷ്ണ,​ ​വി.​പി.​ ​വി​ശ്വ​പ്രി​യ,​ ​ടി.​വൈ​ഗ,​ ​കൃ​ഷ്ണാ​ജ്ഞ​ന​ ​സു​രേ​ഷ്,​ ​എ​സ്.​ആ​ർ.​ ​വൃ​ന്ദ,​ ​നി​ര​ഞ്ജ​ന​ ​ബേ​ബി,​ ​എ.​ ​ല​ക്ഷ്മി,​ ​എം.​പി.​ ​അ​ഭി​ന,​കെ.​ടി.​ ​അ​ള​ക​ ​ന​ന്ദ,​ ​ശി​വ​പ്രി​യ​ ​ബി.​നാ​യ​ർ,​ ​വി.​ ​കൃ​ഷ്ണ​ശ്രീ,​ ​പാ​ർ​വ​തി​ ​ഷാ​ജു,​ ​ടി.​പി.​ ​അ​നു​ശ്രീ,​ ​സി.​ ​ബി.​കൃ​ഷ്ണ​കൃ​പ,​ ​എ​സ്.​ആ​ദി​ത്യ,​ ​അ​ർ​ഷ​ ​ഹ​സീ​ബ്,​ ​കെ.​ഋ​തു​ന​ന്ദ,​ ​സി.​ആ​ർ.​ ​ആ​ദി​ല​ക്ഷ്മി,​ ​കെ.​ ​വൈ​ഷ്ണ,​ ​പി.​ആ​ർ.​ ​ഗൗ​രി,​ ​സാ​രം​ഗി​ ​സ​ന്തോ​ഷ്‌​കു​മാ​ർ,​ ​ആ​വ​ണി.​ ​കെ.​ ​ദി​ലീ​പ്,​ ​പി.​ ​വി.​ ​ഗൗ​രി​ന​ന്ദ​ .​ ​ടി.​ ​വി.​ ​ര​ഞ്ജി​നി,​ ​മാ​ള​വി​ക​ ​ശ്രീ​കു​മാ​ർ,​ ​ബി.​ബി.​ ​അ​വ​ന്തി​ക​കൃ​ഷ്ണ,​ ​ഇ.​എ​സ്.​ ​ശ്വേ​ത​ ​ല​ക്ഷ്മി,​ ​കെ.​ ​എ​സ്.​ ​ആ​ര്യ,​എ.​ ​അ​ക്ഷ​യ,​ ​ദു​ർ​ഗ​ ​ര​മേ​ശ് ​എ​ന്നി​വ​രാ​ണ് ​സ്വാ​ഗ​ത​ ​നൃ​ത്തം​ ​അ​വ​ത​രി​പ്പി​ച്ച​ത്.

പ​ണി​യ​നൃ​ത്ത​ത്തിൽ
മി​ന്നും​പ്ര​ക​ട​നം

തൃ​ശൂ​ർ​:​ ​വ​ർ​ണ​ങ്ങ​ളെ​ന്നും​ ​അ​ന്യ​മാ​യ​ ​ആ​ദി​വാ​സി​ക്കു​ട്ടി​ക​ൾ​ ​കൗ​മാ​ര​ ​ക​ലാ​മേ​ള​യി​ൽ​ ​ന​ട​ത്തി​യ​ത് ​മി​ന്നും​പ്ര​ക​ട​നം.​ ​പ​ണി​യ​രു​ടെ​ ​ത​ന​ത് ​ക​ലാ​രൂ​പ​മാ​യ​ ​പ​ണി​യ​ ​നൃ​ത്തം​ ​എ​ച്ച്.​എ​സ്.​എ​സ് ​വി​ഭാ​ഗ​ത്തി​ലെ​ ​ര​ണ്ട് ​ടീ​മു​ക​ളി​ൽ​ ​ഭൂ​രി​ഭാ​ഗ​വും​ ​ആ​ദി​വാ​സി​ ​കു​ട്ടി​ക്ക​ലാ​കാ​ര​ൻ​മാ​രാ​യി​രു​ന്നു.​ ​വ​യ​നാ​ട് ​സ​ർ​വോ​ദ​യം​ ​സ്‌​കൂ​ളി​ലെ​ ​പ​ണി​യ​നൃ​ത്ത​ ​സം​ഘ​ത്തി​ലെ​ 12​ൽ​ ​പ​ത്ത് ​പേ​രും​ ​പ​ണി​യ​ ​വി​ഭാ​ഗ​ക്കാ​രാ​ണ്.​ ​കാ​സ​ർ​കോ​ട് ​മാ​ലോ​ത്ത് ​ക​സ​ബ​ ​ജി.​എ​ച്ച്.​എ​സ്.​എ​സ് ​സ്‌​കൂ​ളി​ന്റെ​ ​പ​ണി​യ​നൃ​ത്തം​ ​അ​വ​ത​രി​പ്പി​ച്ച​ ​ടീ​മി​ലെ​ 12​ ​കു​ട്ടി​ക​ളും​ ​ആ​ദി​വാ​സി​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രാ​ണ്.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗം​ ​പ​ണി​യ​നൃ​ത്തം​ ​അ​വ​ത​രി​പ്പി​ച്ച​ 17​ ​ടീ​മു​ക​ൾ​ക്കും​ ​എ​ ​ഗ്രേ​ഡ് ​ല​ഭി​ച്ചു.

ശ്ര​ദ്ധേ​യം​ ​കേ​ര​ള​കൗ​മു​ദി
അ​ടി​ക്കു​റി​പ്പ് ​മ​ത്സ​രം

തൃ​ശൂ​ർ​:​ ​സം​സ്ഥാ​ന​ ​സ്കൂ​ൾ​ ​ക​ലോ​ത്സ​വ​ത്തി​ന്റെ​ ​പ്ര​ധാ​ന​വേ​ദി​ക്കു​ ​സ​മീ​പ​മു​ള്ള​ ​കേ​ര​ള​കൗ​മു​ദി​ ​സ്റ്റാ​ളി​ൽ​ ​ന​ട​ത്തി​യ​ ​'​കേ​ര​ള​കൗ​മു​ദി​ ​അ​ടി​ക്കു​റി​പ്പ്'​ ​മ​ത്സ​രം​ ​ജ​ന​പ​ങ്കാ​ളി​ത്തം​ ​കൊ​ണ്ട് ​സ​മ്പ​ന്ന​മാ​യി.​ ​ആ​ദ്യ​ദി​ന​ത്തി​ൽ​ ​ക​ള​ക്ട​ർ​ ​അ​ർ​ജു​ൻ​ ​പാ​ണ്ഡ്യ​ൻ​ ​ന​റു​ക്കെ​ടു​പ്പ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​കേ​ര​ള​കൗ​മു​ദി​ ​ക​ലോ​ത്സ​വ​പ്പ​തി​പ്പി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​ഫോ​ട്ടോ​യ്ക്കാ​ണ് ​അ​ടി​ക്കു​റി​പ്പ് ​എ​ഴു​തേ​ണ്ട​ത്.​ ​'​കേ​ര​ള​കൗ​മു​ദി​ ​അ​മ​ല​ ​ഹോ​സ്പി​റ്റ​ൽ​ ​ഇ​ൻ​ ​അ​സോ​സി​യേ​ഷ​ൻ​ ​വി​ത്ത് ​ബാ​ങ്ക് ​ഒ​ഫ് ​ബ​റോ​ഡ,​ ​സ്വ​ർ​ണ്ണ​മു​ഖി​ ​ജ്വ​ല്ല​റി,​ ​സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​ ​അ​ടി​ക്കു​റി​പ്പ് ​മ​ത്സ​ര​'​ത്തി​ൽ​ ​വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് ​എ​ല്ലാ​ദി​വ​സ​വും​ ​കൈ​നി​റ​യെ​ ​സ​മ്മാ​ന​മു​ണ്ട്.​ ​അ​ടി​ക്കു​റി​പ്പ് ​എ​ഴു​തി​ ​സ്റ്റാ​ളി​ലെ​ ​ബോ​ക്‌​സി​ൽ​ ​നി​ക്ഷേ​പി​ക്ക​ണം.​ ​തേ​ക്കി​ൻ​കാ​ട് ​മൈ​താ​ന​ത്തി​ലെ​ ​എ​ക്‌​സി​ബി​ഷ​ൻ​ ​ഗ്രൗ​ണ്ടി​ലു​ള​ള​ ​പ്ര​ധാ​ന​ ​വേ​ദി​ക്ക് ​സ​മീ​പ​മാ​ണ് ​കേ​ര​ള​കൗ​മു​ദി​യു​ടെ​ ​സ്റ്റാ​ൾ.

ഇ​ന്ന​ല​ത്തെ​ ​വി​ജ​യി:
എ​സ്.​ ​മാ​ത്യു.​ ​മ​ങ്ങാ​ട്,​ ​ക​ണ്ട​ച്ചി​റ,​ ​കൊ​ല്ലം.

ചാ​ക്യാ​രാ​യി​ ​"​മി​ന്ന​ൽ,​ ​ജോ​സ് ​മോ​ൻ"

തൃ​ശൂ​ർ​:​ ​ഉ​ച്ചാ​ര​ണ​ശു​ദ്ധി​ ​കൊ​ണ്ടും​ ​ശൈ​ലി​ ​കൊ​ണ്ടും​ ​വേ​ദി​യി​ൽ​ ​ചി​രി​മ​ഴ​ ​പൊ​ഴി​യി​ക്കാ​ൻ​ ​സി​നി​മാ​ ​സെ​റ്റി​ൽ​ ​നി​ന്നാ​ണ് ​ഇ​ത്ത​വ​ണ​ ​ചാ​ക്യാ​ർ​ ​വേ​ദി​യി​ലെ​ത്തി​യ​ത്.​ ​പേ​ര് ​വ​സി​ഷ്ഠ് ​ഉ​മേ​ഷ്.
ചാ​ക്യാ​രാ​യ​ ​വ​സി​ഷ്ഠി​നെ​ ​ആ​ദ്യം​ ​ആ​ർ​ക്കും​ ​പി​ടി​കി​ട്ടി​യി​ല്ല.​ ​പാ​ഞ്ചാ​ലി​ ​സ്വ​യം​വ​രം​ ​ക​ഥ​ ​മ​നോ​ഹ​ര​മാ​യി​ ​അ​വ​ത​രി​പ്പി​ച്ചു.​ ​അ​ഭി​ന​ന്ദി​ക്കാ​ൻ​ ​ആ​ളു​ക​ളെ​ത്തി​യ​പ്പോ​ഴാ​ണ് ​മാ​മ​ന്റെ​ ​സൂ​പ്പ​ർ​ ​പ​വ​ർ​ ​ക​ണ്ടെ​ത്താ​ൻ​ ​പി​റ​കെ​ ​ന​ട​ന്ന​ ​'​മി​ന്ന​ൽ​ ​മു​ര​ളി​'​യി​ലെ​ ​ജോ​സ് ​മോ​നാ​ണെ​ന്ന് ​അ​റി​യു​ന്ന​ത്.
ചെ​ന്നൈ​യി​ൽ​ ​ഷൂ​ട്ടിം​ഗ് ​പു​രോ​ഗ​മി​ക്കു​ന്ന​ ​അ​ർ​ജു​ൻ​ ​ദാ​സ് ​നാ​യ​ക​നാ​കു​ന്ന​ ​ത​മി​ഴ് ​ചി​ത്രം​ ​'​സൂ​പ്പ​ർ​ ​ഹീ​റോ​'​യു​ടെ​ ​സെ​റ്റി​ൽ​ ​നി​ന്നാ​ണ് ​വ​ര​വ്.​ ​സി​നി​മ​യി​ൽ​ ​മു​ഴു​നീ​ള​ ​ക​ഥാ​പാ​ത്ര​മാ​ണ് ​വ​സി​ഷ്ഠി​ന്റേ​ത്.​ ​വെ​ള്ളി​യാ​ഴ്ച​ ​തി​രി​കെ​ ​ചെ​ന്നൈ​യി​ലേ​ക്ക് ​മ​ട​ങ്ങും.​ ​പാ​ല​ക്കാ​ട് ​വാ​ണി​യം​കു​ളം​ ​ടി.​ആ​ർ.​കെ​ ​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​പ​ത്താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​ണ്.​ ​മൂ​ന്ന് ​വ​ർ​ഷ​മാ​യി​ ​പൈ​ങ്കു​ളം​ ​നാ​രാ​യ​ണ​ ​ചാ​ക്യാ​രു​ടെ​ ​കീ​ഴി​ൽ​ ​ചാ​ക്യാ​ർ​കൂ​ത്ത് ​അ​ഭ്യ​സി​ക്കു​ന്നു.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​എ​ ​ഗ്രേ​ഡ് ​നേ​ടി​യി​രു​ന്നു.​ ​അ​ദ്ധ്യാ​പ​ക​രാ​യ​ ​ജ്യോ​തി​യും​ ​ഉ​മേ​ഷു​മാ​ണ് ​മാ​താ​പി​താ​ക്ക​ൾ.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.