
കോഴിക്കോട്: എസ്.ഐ.ആർ പ്രകാരമുള്ള വോട്ടർപട്ടികയിൽ നിന്നും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ പുറത്ത്. കീഴരിയൂർ പഞ്ചായത്തിലെ 173ാം ബൂത്തിലാണ് പ്രവീൺകുമാറിന് വോട്ടുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം തന്റെ പേര് പട്ടികയിൽ ഇല്ലെന്ന് അറിയിപ്പ് ലഭിക്കുകയും 20ന് ഹിയറിംഗിന് ഹാജരാകാൻ നിർദേശിച്ചിരിക്കുകയാണെന്നും പ്രവീൺകുമാർ പറഞ്ഞു. താനും ഭാര്യയും ഒരുമിച്ചാണ് ഫോം പൂരിപ്പിച്ച് നൽകിയത്. ഭാര്യയുടെ പേര് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. തന്റെ ബൂത്തിൽ തന്നെ നിരവധി പേർ പട്ടികയ്ക്ക് പുറത്തായി. കുറ്റ്യാടിയിലും നഗരപരിധിയിൽ എരഞ്ഞിപ്പാലത്ത് ഉൾപ്പെടെ സമാനമായ സാഹചര്യമാണ് പലർക്കുമുള്ളത്. പലയിടങ്ങളിലും ബി.എൽ.ഒമാർ രാഷ്ട്രീയ നീക്കം നടത്തുന്നുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ട്. വിവരം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അവസാന പട്ടികയിൽ അടിയന്തരമായി മോണിറ്ററിംഗ് നടത്താൻ ജില്ലാ കളക്ടർ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |