SignIn
Kerala Kaumudi Online
Friday, 15 May 2026 5.44 PM IST

'ബിഗ്‌ബോസിൽ എനിക്ക് ഏറ്റവും വെറുപ്പ് അവനോടാണ്, ഞാനാ കാഴ്‌ച നേരിൽ കണ്ടു'; വെളിപ്പെടുത്തലുമായി ലക്ഷ്‌മിപ്രിയ

lakshmipriya

മുൻ ബിഗ്‌ബോസ് താരം മുഹമ്മദ്‌ ഡിലിജന്റ് ബ്ലെസ്ലിയെക്കുറിച്ച് വെളിപ്പെടുത്തലുമായി സഹമത്സരാർത്ഥിയും നടിയുമായ ലക്ഷ്‌മിപ്രിയ. ബിഗ് ബോസിൽ കൂടെയുണ്ടായിരുന്നവരിൽ തനിക്ക് ഏറ്റവും കൂടുതൽ വെറുപ്പുണ്ടായിരുന്നത് ബ്ലെസ്ലിയോടാണെന്നും അത് മാറ്റാൻ കഴിയില്ലന്നും അവർ പറഞ്ഞു. റിയാസ് സലിം അല്ല ബ്ലെസ്ലി ആയിരുന്നു ഫേക്കെന്ന് പറഞ്ഞ ലക്ഷ്‌മിപ്രിയ ബിഗ് ബോസ് ആഫ്‌റ്റർ പാർട്ടിയിൽ ബ്ലെസ്ലി പുകവലിച്ചതിനെക്കുറിച്ചും കൂട്ടിച്ചേർത്തു.

'ഞാൻ എന്താണെന്ന് മനസിലാക്കിക്കൊടുക്കാൻ ബിഗ് ബോസ് സഹായിച്ചു. എന്നെ ഇഷ്‌ടമല്ലാത്തവരുണ്ടാകും. അവർ ഇഷ്‌ടപ്പെടേണ്ട. ഒരുപാട് നെഗറ്റീവൊന്നും എനിക്ക് ബിഗ് ബോസ് കൊണ്ട് ലഭിച്ചിട്ടില്ല. കൊച്ചുകുട്ടികൾ പോലും എൽപി എന്ന് വിളിച്ച് ഇപ്പോഴും സ്‌നേഹം പ്രകടിപ്പിക്കാറുണ്ട്. ബിഗ് ബോസിൽ ഒപ്പമുണ്ടായിരുന്നവരിൽ ഏറ്റവും വെറുപ്പുള്ളത് ബ്ലെസ്ലിയോടാണ്. അതെനിക്ക് മാറ്റാൻ കഴിയില്ല. ബ്ലെസ്ലിയുടെ പേരിൽ എന്തോ കേസ് വന്നില്ലേ. ജയിലിൽ അല്ലേ. ഫേക്ക് ആയ ഒരാൾക്ക് ഒരുപാട് കാലം അങ്ങനെ ജീവിക്കാൻ കഴിയില്ല. റിയാസ് ഒന്നും ഫേക്കല്ല. അങ്ങനെ തോന്നിയത് ബ്ലെസ്ലിയെ മാത്രമാണ്. അത് ഞാൻ എപ്പോഴും പറയാറുണ്ട്.

അവൻ മദ്യത്തിനും മയക്കുമരുന്നിനും എല്ലാം എതിരാണെന്ന് പറഞ്ഞിരുന്നു. ഇതേ ബ്ലെസ്ലി ബിഗ് ബോസ് ആഫ്‌റ്റർ പാർട്ടിയിൽ മൂന്ന് കുപ്പി ഷാംപെയ്‌ൻ കഴിച്ചു. അത് കഴിക്കാൻ അവൻ കാണിക്കുന്ന ടെന്റൻസി ദൂരെ നിന്ന് ഞാൻ കണ്ടു. അതിന് മുമ്പ് ചുമയുള്ളവർക്ക് കൊടുത്ത കഫ് സിറപ്പും അവൻ കഴിച്ചു. ആഫ്‌റ്റർ പാർട്ടിയിൽ അവൻ പുകവലിക്കുകയും ചെയ്‌തിരുന്നു. ഇതെല്ലാം ഞാൻ കണ്ടതാണ്. ആരോടുവേണമെങ്കിലും നിങ്ങൾക്ക് ചോദിക്കാം. ഇപ്പോൾ ധന്യയും റോബിനുമായും മാത്രമേ എനിക്ക് ബന്ധമുള്ളു. മറ്റാരെയും കാണാൻ പോലും ആഗ്രഹിച്ചിട്ടില്ല' - ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്‌മിപ്രിയ പറഞ്ഞു.

അടുത്തിടെ കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ വൻ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ ബ്ലെസ്ലി അറസ്റ്റിലായിരുന്നു. ടെലഗ്രാം വഴി ജോലി വാഗ്ദാനം ചെയ്‌ത് പണം തട്ടി ക്രിപ്‌റ്റോ കറൻസികളാക്കി വിദേശത്ത് എത്തിച്ചെന്നാണ് ബ്ലെസ്ലിക്കെതിരായ കേസ്. സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യ കണ്ണികളിൽ ഒരാളാണ് ബ്ലെസ്ലിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BIGBOSS, LAKSHMIPRIYA, BLESLEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY